Image

അപ്പനാര് ? (മിനിക്കഥ: ജയന്‍ വര്‍ഗീസ്)

Published on 29 November, 2019
അപ്പനാര് ? (മിനിക്കഥ: ജയന്‍  വര്‍ഗീസ്)
കൊച്ചുമത്തായി ചിരിക്കുകയാണ്. കൊക്കിക്കൊക്കി ചിരിക്കുകയാണ്. ആഹ്ലാദം അടക്കാന്‍ വയ്‌യാതെ കാറുകയാണ്, കൂവുകയാണ്.  താന്‍ സ്വതന്ത്രനായി എന്നും പറഞ്ഞാണ് കൂവല്‍. ഇത് മാത്രമായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. വെറുതേ പോകുന്ന വഴിപോക്കരെ കാലില്‍ പിടിച്ചു വലിച്ചിടുവാന്‍ ശ്രമിക്കുകയാണ്. തന്റെ കൂടെ സ്വതന്ത്ര വാദം കൂവിത്തീര്‍ക്കുവാനാണ് ക്ഷണം. കൊച്ചുമത്തായിയുടെ അടിവലിയില്‍ ഒന്ന് രണ്ടു പേര്‍ വീണു പോവുകയും ചെയ്തു.

കാഴ്ചക്കാരായി എത്തിയവരില്‍ ചിലര്‍ക്ക് സംശയമായി. കൊച്ചുമത്തായിക്ക് വട്ടായോ എന്നവര്‍ സന്ദേഹിച്ചു. ഇന്നലെ വരെ ഒരു കുഴപ്പവുമില്ലാതിരുന്ന മത്തായിക്ക് ഇന്നെന്തു പറ്റി എന്നവര്‍ ചിന്തിച്ചു. കൊച്ചു മത്തായിയുടെ മനോനില ഒന്നറിയുവാന്‍ തന്നെ തീരുമാനിച്ചു കൊണ്ട് അവരടുത്തു ചെന്നു. ഞാന്‍ സ്വതന്ത്രന്‍, ഞാന്‍ സ്വതന്ത്രന്‍ എന്ന് കാറിക്കൊണ്ട് മത്തായി തറയില്‍ ഉരുളുകയാണ്.

" കൊച്ചു മത്തായീ നിന്റെ അപ്പനാരാ ? " അവരില്‍ ഒരാള്‍ ചോദിച്ചു.
" എന്റെ അപ്പന്‍ കൊച്ചൗസേപ്പ് " മത്തായി പ്രതികരിച്ചു.
" ഔസേപ്പിന്റെ അപ്പന്‍ ? "
" അത് അന്ത്രയോസ് "
" അന്ത്രയോസിന്റെ അപ്പന്‍ ?"
" അറിയില്ലേ? അത് കൂറീലോസ് "
" കൂറിലോസിന്റെ അപ്പന്‍ ? "
" കൂറീലോസിന്റെ അപ്പന്‍ കൊച്ചു തോമ്മാ "
" അപ്പൊ കൊച്ചു തോമ്മായും നീയുമായിട്ടുള്ള ബന്ധം ? "
" ബന്ധമോ ? എന്ത് ബന്ധം ? എനിക്കാരോടും ബന്ധമില്ല  "
" അപ്പോള്‍ നീ വന്നത് ? "
" ഞാന്‍ സ്വന്തമായി സ്വതന്ത്രനായി വന്നു. "
" ഞാന്‍ സ്വതന്ത്രനാണേ, ഞാന്‍ സ്വാതന്ത്രനാണേ, കൊച്ചു മത്തായി ആഹ്ലാദം അടക്കാനാവാതെ കാറിക്കൂവുകയാണ് "
" ഇതും വട്ടിന്റെ ഒരു വകഭേദമാണ് " എന്ന് വിലയിരുത്തിക്കൊണ്ട് കൊച്ചു മത്തായിയുടെ ആക്രമണത്തിന് മുന്‍പ് അവര്‍ സ്ഥലം കാലിയാക്കി.

Join WhatsApp News
അവനു വട്ടായത് നന്നായി 2019-11-29 12:18:08
കൊച്ചു മത്തായീ നിന്റെ അപ്പനാരാ ? " അവരില്‍ ഒരാള്‍ ചോദിച്ചു.
" എന്റെ അപ്പന്‍ കൊച്ചൗസേപ്പ് " മത്തായി പ്രതികരിച്ചു.
" ഔസേപ്പിന്റെ അപ്പന്‍ ? "
" അത് അന്ത്രയോസ് "
" അന്ത്രയോസിന്റെ അപ്പന്‍ ?"
" അറിയില്ലേ? അത് കൂറീലോസ് "
" കൂറിലോസിന്റെ അപ്പന്‍ ? "
" കൂറീലോസിന്റെ അപ്പന്‍ കൊച്ചു തോമ്മാ "
" അപ്പൊ കൊച്ചു തോമ്മായും നീയുമായിട്ടുള്ള ബന്ധം ? "
" ബന്ധമോ ? എന്ത് ബന്ധം ? എനിക്കാരോടും ബന്ധമില്ല  "
" അപ്പോള്‍ നീ വന്നത് ? "
" ഞാന്‍ സ്വന്തമായി സ്വതന്ത്രനായി വന്നു. "

ചോദിക്കാൻ വന്നവരുടെ കൂട്ടത്തിൽ എന്റെ അപ്പനും ഞാനും  ഉണ്ടായിരുന്നു .  നാട്ടുകാര് പറയുന്നത് കൊച്ചു മത്തായിക്കും എനിക്കും ഒരു മുഖച്ഛായ ആന്നെന്നാണ്. 'ഞാൻ   സ്വന്തമായി സ്വതന്ത്രനായി വന്നു. " എന്ന് പറയുന്നത് കേട്ടപ്പോൾ എന്റെ അപ്പൻ ആശ്വാസത്തോടെ പറയുന്നത് ഞാൻ കേട്ടു " അവനു വട്ടായത് നന്നായി എന്ന് '

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക