Image

സമത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ് (ഡോ.എസ് രമ)

ഡോ.എസ് രമ Published on 30 November, 2019
സമത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ് (ഡോ.എസ് രമ)
ആന്ധ്രയിലെ കൊല്ലൂര്‍ എന്ന സ്ഥലത്ത് മൃഗ ഡോക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്ന പ്രിയങ്ക റെഡ്ഡിയുടെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. മനസ്സിലൊരു വിങ്ങലായി, വേദനയായി വീണ്ടും വീണ്ടും ആമുഖം തെളിയുകയാണ്. ഒരു കൂട്ടം നരാധമന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട് ഒടുവില്‍ ജീവനോടെ അഗ്‌നിക്കിരയാക്ക പെട്ട വെറും 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു വനിതാ മൃഗഡോക്ടര്‍. തന്റെ ജോലിക്ക് ശേഷം വീട്ടിലെത്തിയ പ്രിയങ്ക ഒരു സ്‌കിന്‍ ക്ലിനിക്കില്‍ പോയതിനുശേഷം ടോള്‍പ്ലാസക്ക് സമീപം  വെച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ എടുത്ത് മുന്നോട്ട് പോയപ്പോഴാണ്  സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചര്‍ ആയതറിയുന്നത്. അക്രമികള്‍ ആ സമയം നിര്‍ത്തിയിട്ട ഒരു ട്രക്കില്‍ ഇരുന്ന് മദ്യപിച്ചു കൊണ്ട് പ്രിയങ്കയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരുവന്‍ തന്നെ ഡോക്ടറുടെ പിറകെ ചെന്ന് 'മാഡം, നിങ്ങളുടെ സ്‌കൂട്ടര്‍ പഞ്ചര്‍ ആയിരിക്കുന്നു. മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് അറിയിക്കുന്നു '  നില്‍ക്കുന്ന സ്ഥലം അത്ര പന്തിയല്ല എന്ന്  മനസ്സിലായ പെണ്‍കുട്ടി തന്റെ സഹോദരി ഭവ്യയെ വിളിച്ചു വിവരം ധരിപ്പിക്കുന്നു. തന്റെ  സമീപം നിരവധി  ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട് എന്നും അപരിചിതരായ ആള്‍ക്കാര്‍ ഉണ്ടെന്നും  തനിക്ക് പേടിയാകുന്നു എന്നും അറിയിച്ചു. അനിയത്തി സ്‌കൂട്ടര്‍ ടോള്‍പ്ലാസയില്‍ തന്നെ വെച്ചിട്ട് വീട്ടിലേക്ക് വരാനും യാത്രാമാര്‍ഗം ലഭ്യമാകും വരെ  ടോള്‍പ്ലാസയില്‍ തന്നെ നില്‍ക്കാനും പറഞ്ഞു. തന്നോട് സംസാരിച്ചുകൊണ്ടിരിക്കൂ  നിര്‍ത്തരുത് എന്ന് പ്രിയങ്ക  പറയുന്നുണ്ടായിരുന്നു.  ഫോണിലൂടെ മറ്റാരോ സഹായഹസ്തം വാഗ്ദാനം ചെയ്യുന്നതു  കേള്‍ക്കാമായിരുന്നു. പെട്ടെന്ന്  പിന്നെ വിളിക്കാം എന്നു പറഞ്ഞിട്ട് ഫോണ്‍ ഓഫ് ആയിരുന്നു. ഏതാണ്ട് 9 40 കൂടി പ്രിയങ്കയുടെ ഫോണ്‍ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ആയി. 10 മണിയോടുകൂടി വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പ്രിയങ്കയെ കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ പ്രസ്തുത ടോള്‍പ്ലാസയില്‍  നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു പാലത്തിന്റെ അടിവശത്ത് നിന്നാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. പ്രിയങ്ക ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു. പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ കുറ്റവാളികളായ നാലു പേരെ  കണ്ടെത്തുകയുണ്ടായി.ട്രക്ക്  െ്രെഡവര്‍മാരും ക്ലീനര്‍ മായ 20 25 നും ഇടയ്ക്ക് പ്രായമുള്ള നാലുപേര്‍. മനപ്പൂര്‍വ്വം സ്‌കൂട്ടറിന്റെ  ടയര്‍ പഞ്ചര്‍ ആക്കി ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു  എന്നാണ്  പോലീസ് അന്വേഷണത്തില്‍ വ്യക്തമായത് . പ്രിയങ്കയുടെ വിശ്വാസം ആര്‍ജ്ജിച്ചു സ്‌കൂട്ടര്‍ നന്നാക്കാന്‍ കൂട്ടത്തില്‍ ഒരുവന്‍ കൊണ്ട് പോയ സമയം കൊണ്ട് പെണ്‍കുട്ടിയെ 15 മീറ്ററോളം വലിച്ചിഴച്ചു ട്രക്കുകള്‍ക്കിടയിലെ ഒഴിഞ്ഞ സ്ഥലത്തിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്തു. മദ്യം കുടിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തലക്കടിച്ച് ബോധരഹിതയാക്കി.  കൊലപ്പെടുത്തിയതിനു ശേഷം ട്രക്കില്‍  30 കിലോമീറ്റര്‍ അകലെയുള്ള ഒരു പാലത്തിനടിയില്‍ ഇട്ടു പെട്രോള്‍ ഒഴിച്ച് കത്തിച്ചു.  രര്േ ദൃശ്യങ്ങള്‍ കുറ്റവാളികളെ കണ്ടെത്താന്‍ സഹായിച്ചു. കുറ്റവാളികളില്‍ ഒരുവന്റെ മാതാവ് പറഞ്ഞതു അന്നേ ദിവസം രാത്രി 3 മണിക്ക് വീട്ടിലെത്തി അവന്‍ കിടന്നുറങ്ങി എന്നാണ്. അതിനു മുന്നേ കൂട്ടാളികളെയെല്ലാം അവന്‍ അവരവരുടെ  വീടുകളില്‍ എത്തിച്ചിരുന്നു... യാതൊരു കുറ്റബോധവും ഇല്ലാതെ
നിര്‍ഭയ, ജിഷ, സൗമ്യ, കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഫ്രഞ്ച് വനിത, വാളയാറില്‍ ആത്മഹത്യ ചെയ്ത പിഞ്ചു പെണ്‍കുട്ടികള്‍ അവരെപ്പോലെ പ്രിയങ്കയുടെ മുഖവും ഓര്‍മ്മ പുസ്തകത്തില്‍ മറവിയുടെ താളുകള്‍ ആയേക്കാം. അധപതിച്ചു കൊണ്ടിരിക്കുന്ന സമൂഹമനസാക്ഷിയില്‍ നന്മയുടെ ഇത്തിരിവെട്ടം പോലും നഷ്ടപ്പെടുന്നുവോ?  ആധിയോടെ  ആകുലതയോടെ ചിന്തിച്ചു പോകുന്നു.

സമത്വം പോയിട്ട് സുരക്ഷപോലും നിഷേധിക്കപ്പെടുന്ന സ്ത്രീ സമൂഹം. വിജനതയില്‍, ഇരുളില്‍ ഒറ്റക്കായി പോകുന്ന ഓരോ സ്ത്രീയുടെ അവസ്ഥ ഒരു കൂട്ടം ചെന്നായ്ക്കളുടെ ഇടയില്‍ പെടുന്ന ആട്ടിന്‍കുട്ടിക്ക് സമമാണ്. ജോലി, കുടുംബപശ്ചാത്തലം, ജീവിതനിലവാരം, ഒക്കെയും ആ സന്ദര്‍ഭത്തില്‍ വിലയില്ലാത്ത വെറും കടലാസ് കഷണങ്ങള്‍ മാത്രമാണ്. ( ഒരുകൂട്ടം സ്ത്രീകളുടെ ഇടയില്‍ ഒറ്റക്കായി പോകുന്ന ഒരു പുരുഷന് ഒരിക്കലും ഈ അവസ്ഥ ഉണ്ടാവുകയില്ല എന്നു കൂടി ചിന്തിക്കുക)

 എന്തു കുറ്റം ചെയ്താലും രക്ഷപ്പെടാന്‍ പഴുതുകളുള്ള നമ്മുടെ നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കടുത്ത ശിക്ഷ നടപ്പാക്കുന്ന അറബ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്ന് കൂടി ചിന്തിക്കണം.

 പ്രിയങ്കയെ പീഡിപ്പിച്ചവര്‍ ഇരുപതിനും 25നും മധ്യ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ തലമുറയില്‍ വര്‍ധിച്ചുവരുന്ന ആന്റി സോഷ്യല്‍ ബിഹേവിയര്‍ ആണ് ഇത് സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങള്‍, പോണ്‍ സൈറ്റുകള്‍ എന്നിവ പരോക്ഷമായെങ്കിലും യുവാക്കളില്‍ ഈ ചിന്താഗതികള്‍ വളര്‍ത്തുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ സ്ഥിരമായി കാണുന്നവര്‍ സ്ത്രീകളോട്( അവര്‍ എത്ര ഉയര്‍ന്ന പദവി വഹിക്കുന്നവര്‍ ആയാലും) മോശമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തും. ജനിതക കാരണങ്ങള്‍, നല്ല കുടുംബാന്തരീക്ഷത്തിന്റെ  അഭാവം എന്നിവയും ആന്റി സോഷ്യല്‍ ബിഹേവിയര്‍ ഉണ്ടാകാന്‍ കാരണമായേക്കാം. മറ്റുള്ളവരോടുള്ള അനുകമ്പ, തെറ്റ് ചെയ്താലുള്ള കുറ്റബോധം തുടങ്ങിയവ ഇക്കൂട്ടര്‍ക്ക് ഇല്ല. പ്രത്യാഘാതം ചിന്തിക്കാതെ ഉള്ള എടുത്തുചാട്ടവും ഉണ്ടാകും.

പോലീസ് സുരക്ഷ ശക്തിപ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള സംരക്ഷണം ഉറപ്പാക്കുക, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് വഴി മറ്റുള്ളവരെ ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതുമാത്രമാണ് ഈ അവസരങ്ങളില്‍ ചെയ്യാന്‍ കഴിയുക. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് നിരപരാധികള്‍ രക്ഷപ്പെടണം പക്ഷേ ഒരു കുറ്റവാളി പോലും രക്ഷപ്പെടാന്‍ പാടില്ല എന്നാക്കി   പ്രാവര്‍ത്തികമാക്കാനും ബലാത്സംഗം പോലെയുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും ഇന്ത്യയിലെ നിയമ വ്യവസ്ഥിതിക്ക് കഴിയണം.

സ്വന്തം അമ്മയോ, സഹോദരിയോ, ഭാര്യയൊ, മകളോ, വളരെ അടുത്ത ബന്ധുക്കളോ അല്ലാത്ത സ്ത്രീകളോട് നല്ല സമീപനം സ്വീകരിക്കുന്ന പുരുഷന്മാര്‍ എണ്ണത്തില്‍ കുറവാണ്. അപവാദ കുരുക്കുകളില്‍ പെട്ട സ്ത്രീകളോടാ ണെങ്കില്‍ പറയുകയും വേണ്ട. പ്രത്യക്ഷത്തില്‍ സഹതപിച്ച്, പരോക്ഷമായി വിമര്‍ശിക്കും. വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ വീട്ടിലെ സ്ത്രീകള്‍ തികച്ചും സുരക്ഷിതരായിരിക്കുമ്പോ ഴാണ് രണ്ടു പിഞ്ചു പെണ്‍കുട്ടികളുടെ നിസ്സഹായതയും ദൈന്യതയും ചൂഷണം ചെയ്യപ്പെട്ടത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആരോടും പറയാനാകാതെ, പീഡനത്തിന്റെ വേദനയും, മാനസിക ബുദ്ധിമുട്ടും പങ്കുവെച്ച് ഒരു 13 വയസ്സുകാരിയും എട്ടുവയസ്സുകാരി യും ആത്മഹത്യ?  ചെയ്തത്.

പീഡനത്തിന് മറ്റൊരു വശമുണ്ട്. തന്ത്രപൂര്‍വ്വം പ്രണയം നടിച്ച് അടുത്തെത്തുന്നവരാണവര്‍. എട്ടുകാലികളെ പോലെയവര്‍ വല നെയ്യും. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും വിദഗ്ധമായി വലയിലാ ക്കും. പ്രണയത്തിന്റെ മോഹവലയത്തില്‍ പങ്കു വയ്ക്കപ്പെടുന്ന സ്വകാര്യ നിമിഷങ്ങളെ തെളിവുകളാ  ക്കിയവര്‍ പകര്‍ത്തിയിട്ടുണ്ടാകും. പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് എട്ടുകാലി നെയ്ത വലയില്‍ പെട്ട് ഇരകള്‍ നട്ടം തിരിയുന്നത്. ബ്ലാക്ക് മെയില്‍ ചെയ്ത ഇരകളെ വീണ്ടും പലരുടേയും മുമ്പില്‍ കാഴ്ചവച്ച് അവര്‍ നേട്ടങ്ങള്‍ കൊയ്യും. പുറത്തു കടന്നാലോ, അവമാനത്തിന്റെ തീച്ചൂളയില്‍ ജീവനൊടുക്കേണ്ടി വരും. അല്ലെങ്കില്‍ ജീവച്ഛവം പോലെ ജീവിക്കേണ്ടിവരും.

ഘോരഘോരം സ്ത്രീ സമത്വത്തിനും വേണ്ടി വാദിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ഒന്നോര്‍ക്കുക. അപമാനിക്കപ്പെട്ട ഇരകളുടെ, നിസ്സഹായതയുടെ, ദൈന്യതയുടെ മുഖങ്ങള്‍ കൂടി നിങ്ങള്‍ തിരിച്ചറിയണം. രാവും പകലും ഭേദമില്ലാതെ, ഭീതി കൂടാതെ എന്ന് സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയുമോ, സമത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ്. 

സമത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ് (ഡോ.എസ് രമ)സമത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ് (ഡോ.എസ് രമ)
Join WhatsApp News
Pisharody Rema 2019-11-30 13:54:01
Sad and unfortunate ..
We have traveled through National Highways and we noticed that compared to our NH47 and many other  high ways of India Andhra high way is isolated and rarely we see private vehicles there other than trucks. From Vijayawada to  Odissa and upto Bhuvaneswar private vehicles are rarely seen  even in day time.  In night the situation can be even worse.  I think that is the reason she could not get any help on the road.. How cruel the mental attitude of those attacked her. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക