Image

ഒഐസിസി യൂത്ത് വിംഗ് പിക്‌നിക് സംഘടിപ്പിച്ചു

Published on 03 December, 2019
ഒഐസിസി യൂത്ത് വിംഗ് പിക്‌നിക് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഒഐസിസി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക് സംഘടിപ്പിച്ചു. റിഗായി ഗര്‍ഡനില്‍ നടന്ന പിക്‌നികില്‍ ഒഐസിസിയുടെ വിവിധ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര പിക്‌നിക് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനികള്‍ക്കുമായി വിവിധതരം കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. രാവിലെ 9 ന് ആരംഭിച്ച പരിപാടി വൈകിട്ട് നാലരയോടെ സമാപിച്ചു.

യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ബൈജുപോള്‍ നന്ദിയും പറഞ്ഞു. വിവിധ ജില്ലാകമ്മിറ്റി നേതാക്കളും യൂത്ത് വിംഗ് ഭാരവാഹികളായ ചന്ദ്രമോഹന്‍, ഷബീര്‍ കൊയിലാണ്ടി, ഇസ്മായില്‍ പാലക്കാട്, അരുണ്‍ ചന്ദ്രന്‍, ശരത് കല്ലിങ്കല്‍, സനൂപ്, അനസ്, ഷരണ്‍, ടുബിന്‍, ആല്‍ബിന്‍, ബിജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹരീഷ് തൃപ്പുണിത്തുറ, രാജേഷ് ബാബു, എന്നിവര്‍ വിവിധ കലാ കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക