Image

സിലക്ടീവ് അംമ്‌നേഷ്യ- (കവിത :സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 04 December, 2019
സിലക്ടീവ് അംമ്‌നേഷ്യ- (കവിത :സുനീതി ദിവാകരന്‍)
നാലു ദിവസം മുമ്പ് ഞാന്‍ വിളിച്ചിരുന്നു.
തിരിച്ചുവിളിയ്ക്കാമെന്നു പറഞ്ഞ
നിങ്ങള്‍ ഫോണ്‍ വെച്ചു
എനിയ്‌ക്കൊരു സഹായം വേണമായിരുന്നു.
അയ്യോ.... എനിയ്‌ക്കോര്‍മ്മയില്ലാട്ടോ
ഞാന്‍ തിരിച്ചു വിളിയ്ക്കാം.
ലൈറ്റ്ബില്‍ അടയ്ക്കാന്‍ പോകുമ്പോള്‍
ഞങ്ങളുടെ ബില്ലും അടയ്ക്കാമെന്നു പറഞ്ഞിരുന്നു
ബില്ലും പൈസയും കൊണ്ടുവന്നു തരട്ടേ?
അയ്യോ.... ഞങ്ങളുടെ ബില്‍ ഇന്നലെ അടച്ചു.
ഞാന്‍ ഒട്ടും ഓര്‍ത്തില്ല.
നാളെയാണ് കോഴിക്കോട്ടുവെച്ച് ആ കല്യാണം
ഞാന്‍ വിളിച്ചു പറഞ്ഞിരുന്നല്ലോ
ഫാമിലി മുഴുവന്‍ പോകുന്നതുകൊണ്ട്
നിങ്ങളുടെ കാര്‍ തരാമെന്നു പറഞ്ഞിരുന്നു
അയ്യോ.... നാളെ അര്‍ജന്റായി ഒരു യാത്ര ഉണ്ടല്ലോ
കാറില്ലാതെ ഒരു വഴിയുമില്ല.
ഞാന്‍ തീരെ ഓര്‍ത്തില്ലാട്ടോ.
ഇരുപത്തിരണ്ടാംതീയതി അത്യാവശ്യമായി
മറിയ്ക്കാന്‍ ഒരു ഇരുപത് തരാമെന്നു പറഞ്ഞിരുന്നു
നാളെയാണ് ഇരുപത്തിരണ്ട്
രാവിലെ വരട്ടേ? കാര്യം നടക്കില്ലേ?
അയ്യോ.... വളരെ ടൈറ്റാണല്ലോ
ഇന്നലെ ചോദിച്ചെങ്കില്‍ വഴിയുണ്ടായിരുന്നു.
ഇങ്ങനെയൊക്കെയുള്ള ഓര്‍മ്മക്കുറവായിരിയ്ക്കും
അല്ലേ ഈ സിലക്ടീവ് അംമ്‌നേഷ്യ?

സിലക്ടീവ് അംമ്‌നേഷ്യ- (കവിത :സുനീതി ദിവാകരന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക