Image

ചരമ കോളം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 04 December, 2019
ചരമ കോളം (കവിത: രാജന്‍ കിണറ്റിങ്കര)
പത്രത്തിലെ
ചരമ കോളത്തില്‍
പുഞ്ചിരിച്ചിരിക്കുമ്പോഴാണ്
തനിക്ക്
മക്കളും മരുമക്കളും
പേരക്കുട്ടികളും
ഉണ്ടെന്നും
അവരൊക്കെ
എത്രമാത്രം
യോഗ്യരാണെന്നും
പരേത(ന്‍) അറിഞ്ഞത്...




Join WhatsApp News
കാലൻ 2019-12-04 20:31:32
ഇന്നലെ എന്റെ ഭാര്യ പറയുന്നത് കേട്ടു 
ഈ കാലൻ അങ്ങ് ചത്താൽ മതിയായിരുന്നു.
ഇന്ന് ഞാൻ ചരമകോളത്തിൽ നോക്കി 
എന്റെ പേരവിടെ കാണാത്തതുകൊണ്ട് 
ഞാൻ ജോലിക്ക് പോയി.  
Sudhir Panikkaveetil 2019-12-04 21:16:23
Reality outraces our capacity for satire !!!
Tired of religious comment 2019-12-05 00:23:37
ഇങ്ങനെ എന്തെങ്കിലും എഴുതി വിട് . മതഭ്രാന്ത് വായിച്ചു മടുത്തു 

ചരമ വാര്‍ത്തകള്‍ 2019-12-05 06:01:09
 എന്‍റെ ഭാര്യയും അങ്ങനെയ. എന്‍റെ പ്രായത്തില്‍ ഉള്ളവരുടെ ചരമ വാര്‍ത്ത‍ ഉറക്കെ വായിക്കും. ൯൦ ല്‍ ചത്തവരുടെ വയസ്സ് ൭൧ എന്ന് തിരുത്തി വായിക്കും. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയാല്‍ എന്‍റെ ചരമം അവര്‍ വായിക്കും. അപ്പോള്‍ ഞാന്‍  തേക്കടി കാണാന്‍ പോകും, രണ്ടു മൂന്നു ആഴ്ച കറങ്ങിത്തിരിഞ്ഞ് തിരികെ വന്നാല്‍ കുറേക്കാലം നല്ല ട്രീട്മേന്റ്റ്. ഹൈ രേഞ്ഞില്‍ ധാരാളം റിസോര്‍ട്ട് ഉണ്ട്. എല്ലാം അവിടെ കിട്ടും. എല്ലാവര്‍ക്കും സ്വാഗതം. -റിസോട്ട് നാരദന്‍ 
Jyothylakshmy Nambiar 2019-12-06 00:29:47
സാധാരണ ചിന്തകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്ത. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക