Image

എന്റെ നോവ് (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)

Published on 05 December, 2019
എന്റെ നോവ് (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)
എവിടെയോ
ജനിച്ചു വളരുന്നേരം
കൊണ്ടു വന്നെന്നെ
തീറ്റി പോറ്റി
വളര്‍ത്തി വലുതാക്കി
രാത്രി നേരത്തു
ഞാനറിയാതെ
പറഞ്ഞയച്ചതെന്തിനു
മറ്റൊരിടത്തേക്ക്

പറയാന്‍
മോഹമുണ്ടെങ്കിലും
പറയാനാകില്ലെന്നറിഞ്ഞു
വീണ്ടുമെന്തിനെന്നെ
നിധി പോലെ
നോക്കിയവരില്‍
നിന്നകറ്റി

ഒന്നോര്‍ക്കുക
സ്‌നേഹമെന്തെന്നു
പഠിപ്പിച്ചൊരിട
മാണിന്നെന്റെ
മനസ്സില്‍

മായില്ല മറക്കില്ല
കൂടെ
നിന്നാലും
കിടന്നാലും
ഇനിയുള്ള
കാലമത്രയും

ചെയ്യരുതാരും
ഇനിയൊരിക്കലും
ഞങ്ങളോടിങ്ങിനെ
നോവും മനസ്സിന്റെ
വേദനയറിയാത്തവരെ
നിങ്ങളോടോന്നു മാത്രം
നോക്കിയില്ലെങ്കിലും
ദ്രോഹിക്കരുതെ
ജീവിക്കാന്‍
ഇടമില്ലാത്ത
ഞങ്ങളെ.

Join WhatsApp News
Jyothylakshmy Nambiar 2019-12-06 00:33:04
നല്ല ആശയം. അഭിനന്ദനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക