Image

പ്രണയം എന്ന മിഥ്യ (കവിത: ലക്ഷ്മി എസ്. നായര്‍, കൊല്ലം)

Published on 06 December, 2019
പ്രണയം എന്ന മിഥ്യ (കവിത: ലക്ഷ്മി എസ്. നായര്‍, കൊല്ലം)
കാറ്റായി പറന്നതും, പൂവായി വിരിഞ്ഞതും,                                           
മഴയായി പെയ്തതും അവളായിരുന്നു. 
ഇരുള്‍ പെയ്ത വഴികളൂം ഏകാന്ത യാമവും
അവള്‍ക്കായ് ഞാന്‍ കാത്തുവച്ചു.

വണ്ടായി തേന്‍ നുകരുവാനും,
പൂവായ് വസന്തം വിരിയിക്കാനും ഞാന്‍ പഠിച്ചു.
കരായത്ത നാളുകള്‍, ഉത്സവരാവുകള്‍ ഞാനും പകര്‍ന്നു നല്‍കി.
ഒടുവില്‍ ഒരു പുഞ്ചിരി മാത്രമായ്
നല്‍കിയിട്ടൊടുവില്‍ അവളും പോയിമറഞ്ഞു.

പ്രണയം ഒരു മിഥ്യയാണ് വെറും മിഥ്യ.
നാളേക്ക് ഓര്‍ത്ത് വിതുമ്പാന്‍  ഒരു ഓര്‍മ്മ മാത്രം.

Join WhatsApp News
കല്യാണി 2019-12-06 21:49:19
അവൻ എന്റെ കൂടെയുണ്ടായിരുന്നു 
നിന്നോട് പറഞ്ഞ അതെ വാക്കുകൾ 
പക്ഷെ നീഹാര ബിന്ദു പെയ്യെത്തിറങ്ങുന്നതിന് 
മുൻപ് ഞാനവനെ പുറത്താക്കി 
അവനെ സൂക്ഷിക്കണം 


നിങ്ങൾ അവനെ കണ്ടോ ? 2019-12-06 20:04:20

നീയെന്റെ കണ്ണാണ് കരളാണ് 
നീയില്ലാത്ത ജീവിതം 
നിലാവില്ലാത്ത സന്ധ്യപോലെ 
എന്റെ ജീവിത ഹേമന്തത്തിൽ 
ഉദിച്ചുയർന്ന വസന്ത സൂര്യാനാണ് നീ 
ഈ രാത്രി വെളുക്കാതിരുന്നെങ്കിൽ 
ഒടുവിൽ നിശ്വാസങ്ങളായി 
അതിന്റെ തീവൃത കൂടുകയും 
കുറയുകയും ചെയ്‌തു
നീഹാര ബിന്ദുക്കൾ പെയ്തിറങ്ങി  
ഒടുവിൽ നിശബ്ദത
കനത്ത നിശബ്ദത  
അതിനു ശേഷം 
ഞാൻ അവനെ ഇന്നേവരെ കണ്ടിട്ടില്ല 
എന്റെ പ്രണയത്തിന്റെ 
ഗർഭം പേറി ഞാൻ 
ഞാൻ നടക്കുകയാണ്
നിങ്ങൾ അവനെ കാണുകയാണെങ്കിൽ 
ഇവിടെ കുറിക്കണെ  
Sudhir Panikkaveetil 2019-12-08 07:44:09
പ്രണയം പൂ വിരിയുന്ന പോലെ ഒരു അനുഭൂതി.
എന്നാൽ സന്ധ്യ മയങ്ങുന്നത് കൊഴിഞ്ഞുവീണ 
അവളുടെ ഇതളുകളിലാണ്. അവൾ 
പുഞ്ചിരി പൊഴിച്ച് നിന്ന് പിന്നെ കൊഴിഞ്ഞുവീഴും. വണ്ടിന് 
അവൾക്ക് ചുറ്റും പാടി പാടി പ്രണയ നിർവൃതി 
ആസ്വദിക്കാം. പൂ വാടികൊഴിയുന്നത് 
പ്രകൃതിയുടെ നിയമം. 
Jyothylakshmy Nambiar 2019-12-08 03:11:33
യാത്ഥാർത്യത്തിൽ  നിന്നും വ്യത്യസ്തമായ മിഥ്യയായ ഒരു മുഖമാണ് പലപ്പോഴും പ്രണയത്തിന്. മിഥ്യയായ പ്രണയം സുഖം തരുമ്പോൾ യാഥാർത്ഥ്യങ്ങൾ പലപ്പോഴും ദുഃഖമായി മാറുന്നു     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക