Image

കെഎംസിസി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി

Published on 06 December, 2019
കെഎംസിസി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി


ദുബായ്:പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ കെഎംസിസി ആസ്ഥാനത്ത് നിറഞ്ഞ സദസിന് അത് വേറിട്ട അനുഭവമായി.

അര നൂറ്റാണ്ടോളം പ്രവാസ ജീവിതത്തിന്റെ തിരക്കു പിടിച്ച നാളുകളില്‍ കെഎംസിസി രംഗത്ത് നിറഞ്ഞു നിന്ന പഴയകാല നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമാണ് യുഎഇ യുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്റെയും ദുബായ് കെഎംസിസി നാല്‍പ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ആദരിച്ചത്. തലമുറ സംഗമത്തില്‍ 40 വര്‍ഷം പിന്നിട്ട 75 പേരെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.

അല്‍ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. യുഎ ഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.സയിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.പി.എ ഇബ്രാഹിം ഹാജി, എ.പി ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, പി.കെ അന്‍വര്‍ നഹ,മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്.ഗഫാര്‍, ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ. ഇസ്മായില്‍, ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സബ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കണ്‍വീനര്‍ പി.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക