ദുബൈ: മങ്കട മണ്ഡലം കെ.എം.സി.സി മുന്‍ പ്രസിഡന്റ് അംജദ് അലി മഞ്ഞലാംകുഴിയുടെ നാമധേയത്തില്‍ ദുബായ് മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 2020 ജനുവരി 10ന് ദുബൈ അല്‍ ഖിസൈസിലെ അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷവും ജന ബാഹുല്യം കൊണ്ടും സംഘാടക മികവുകൊണ്ടും പ്രവാസ ലോകത്തെ എണ്ണം പറഞ്ഞ ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്.ഇപ്രാവശ്യവും വളരെ വിപുലമായ രീതിയിലാണ് ഈ ഫുട്ബോള്‍ മാമാങ്കം ഒരുക്കുന്നത്. ഫുട്ബോള്‍ മാമാങ്കം വീഷിക്കാന്‍ എത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരവധി സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക് 050-9686757, 0557929329