Image

ഇന്ത്യന്‍ജനതയുടെ ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തു പകരും: യുഎഇ ഇന്ത്യന്‍ അംബാസിഡര്‍

Published on 09 December, 2019
ഇന്ത്യന്‍ജനതയുടെ ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തു പകരും: യുഎഇ ഇന്ത്യന്‍ അംബാസിഡര്‍

അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങളില്‍ ഉള്‍പ്പെടെ ആഹ്ലാദപൂര്‍വം ഇന്ത്യന്‍ ജനതയുടെ വര്‍ധിച്ചു വരുന്ന ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍കപൂര്‍.

വാണിജ്യ, വ്യവസായ ,സാംസ്‌കാരിക രംഗത്തുകള്‍പ്പെടെ ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും അബുദാബി കെഎംസിസിയും സംയുക്തമായി സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റര്‍ പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷം വഹിച്ചു.

ഇന്ത്യയും യുഎഇയും തമ്മില്‍ സുശക്തമായി മുന്നേറികൊണ്ടിരിക്കുന്ന ബന്ധം നയതന്തം മാത്രമല്ല. നിക്ഷേപ, വിനോദ മേഖലകളില്‍ ഉള്‍പ്പെടെ ഐക്യവും സ്‌നേഹവും കാത്ത് സൂക്ഷിച്ചാണ് ഇരു രാജ്യങ്ങള്‍ മുന്നേറുന്നതെന്നും സഹിഷ്ണുതയില്‍ ലോകത്തിന് മാതൃകയായ രാജ്യമാണ് യു എ ഇ എന്നുംഅംബാസിഡര്‍ പറഞ്ഞു.

ഇന്ത്യാ  യുഎഇ സാംസ്‌കാരിക സ്‌നേഹബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ സ്‌നേഹനിധികളാണെന്നും ചടങ്ങിലെ മുഖ്യാതിഥിയായ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ശൈഖ് അലി അല്‍ ഹാഷിമി അഭിപ്രായപ്പെട്ടു.

അബുദാബി കെ എംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ യുഎഇ ദേശീയ ദിന സന്ദേശം നല്‍കി. സെന്റര്‍ ജനറല്‍ സെക്രട്ടറി എംപിഎം റഷീദ് സ്വാഗതം പറഞ്ഞു, ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ ഹദീദി അല്‍ശംസി, ഫൈസല്‍ അല്‍ മഹമൂദ്, കെ എംസിസി ജന. സെക്ര അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷര്‍ പി കെ അഹമ്മദ് ബല്ലാകടപ്പുറം, അബ്ദുല്ല നദ് വി, ഹംസ നടുവില്‍, പി.കെ. കരീം ഹാജി , ടി.കെ. അബ്ദുള്‍ സലാം, സമീര്‍ തൃക്കരിപ്പൂര്‍, അബ്ദുള്‍ റഹിമാന്‍ തങ്ങള്‍ , അബ്ദുള്‍ ബാരി ഹുദവി,അസീസ് കാളിയാടന്‍, ഇ ടി എം സുനീര്‍, കബീര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. അറബിക് ഡാന്‍സും, കുട്ടികളുടെയുള്‍പ്പെടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക