Image

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 14ന് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പ്രത്യേക ശുശ്രൂഷ

Published on 11 December, 2019
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 14ന് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പ്രത്യേക ശുശ്രൂഷ


ബര്‍മിംഗ്ഹാം: മനുഷ്യപാപങ്ങളില്‍നിന്നും മോചനം നല്‍കി നിത്യ രക്ഷയെ പകര്‍ന്നുനല്‍കുന്ന ജീവന്റെ സാക്ഷ്യവുമായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 14ന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കായി പ്രത്യേക കണ്‍വന്‍ഷന്‍. കുട്ടികള്‍ക്ക് പ്രത്യേകമായി കുന്പസാരിക്കുവാനും കൂടാതെ സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും.

കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാര്‍ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവികസ്‌നേഹം അനുഭവിച്ച് ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്‌നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കണ്‍വന്‍ഷന്‍.

നതികളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിംഗ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് , കുന്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ഥനാ അപേക്ഷയുമായി ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 14 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംഗ്ഹാം ..( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സണ്‍ 07506 810177
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515368239
ബിജു അബ്രഹാം 07859890267
ജോബി ഫ്രാന്‍സിസ് 07588 809478.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക