Image

പൂര്‍വ വിദ്യാര്‍ഥി സംഗമം വെള്ളിയാഴ്ച റിയാദില്‍

Published on 11 December, 2019
പൂര്‍വ വിദ്യാര്‍ഥി സംഗമം വെള്ളിയാഴ്ച റിയാദില്‍


റിയാദ് : ഡിസംബര്‍ 25 ന് നടക്കുന്ന അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്ലോബല്‍ അലുംനി മീറ്റിന് മുന്നോടിയായി റിയാദില്‍ വിപുലമായ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് സംഗമം നടത്തുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബ് റഹ്മാന്‍, അധ്യാപകരായ ഡോ. ലബീദ് നാലകത്ത്, എംപി റഹ്മത്തുള്ള എന്നിവര്‍ സംബന്ധിക്കും. ഖത്തറിലെ വക്ര ബര്‍വ വില്ലേജിലെ വേന്പനാട് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഇതേ ദിവസം ഉച്ചക്ക് രണ്ടുമണിക്ക് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും
.
യുഎഇയില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും സൗദി അറേബ്യയില്‍ ജിദ്ദയിലും നേരത്തെ മീറ്റുകള്‍ നടത്തിയിരുന്നു. ഗ്ലോബല്‍ മീറ്റിന് മുന്നോടിയായി ബാച്ച് സംഗമങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ സംഗമങ്ങളും അടക്കം അമ്പതോളം മീറ്റുകളാണ് പൂര്‍ത്തിയായത്. 1955ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിന്നും കഴിഞ്ഞവര്‍ഷംവരെ പുറത്തിറങ്ങിയ 20000ത്തില്‍ പരം വിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരുമാണ് ഗ്ലോബല്‍ മീറ്റില്‍ ഒത്തുചേരുന്നത്.

മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്, വിശിഷ്യ സ്ത്രീ വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയ ഓറിയന്റല്‍ സ്‌കൂള്‍ ലോകത്തിലെ വിവിധ കോണുകളില്‍ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങക്കൊപ്പം സാംസ്‌കാരിക സാമൂഹിക കായികരംഗത്തെ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരാനും ദിശാബോധം നല്‍കാനുമാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്.

. റിയാദിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക