Image

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഡബ്ലിനില്‍ 27 മുതല്‍

Published on 12 December, 2019
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഡബ്ലിനില്‍ 27 മുതല്‍


ഡബ്ലിന്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറസിനൊരുക്കമായി യൂറോപ്പിലെങ്ങും വന്‍ പ്രാര്‍ഥനാ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അയര്‍ലന്‍ഡിലുടനീളം പ്രത്യേക മരിയന്‍ പ്രദക്ഷിണവും മുപ്പത്തിമൂന്ന് ദിവസത്തെ മരിയന്‍ സമര്‍പ്പണ പ്രാര്‍ഥനാ യജ്ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ ഇതിനോടകം പൂര്‍ത്തിയായി.

ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വര്‍ത്തമാന കാലത്തിന്റെ നതികളെ വിവേചിച്ചറിയുവാന്‍, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുക.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും.

അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ. സോജി ഓലിക്കലും ഫാ. വട്ടായിലിനൊപ്പം ചേരും.

യുവജനതയുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ഉള്‍പ്പെടുന്ന കോണ്‍ഫറസിന്റെ ബുക്കിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ യുവജന ശുശ്രൂഷകരായ
ഫാ.ഷൈജു നടുവത്താനിയില്‍, ജോസ് കുര്യാക്കോസ്, ഷിബു കുര്യന്‍, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോണ്‍ഫറസിലേക്ക് www.afcmteamireland.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്ററര്‍നാഷണല്‍ യൂത്ത്അ കോണ്‍ഫറന്‍സിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി മുഴുവന്‍ യുവതീയുവാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സോണിയ 00353879041272
ആന്േറാ 00353870698898
സില്‍ജു 00353863408825.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക