Image

ഞങ്ങള്‍ എന്താണെന്നു നിങ്ങള്‍ക്ക് മനസിലാവുന്നില്ല (ഷിബു ഗോപാലകൃഷ്ണന്‍)

Published on 12 December, 2019
ഞങ്ങള്‍ എന്താണെന്നു നിങ്ങള്‍ക്ക് മനസിലാവുന്നില്ല (ഷിബു ഗോപാലകൃഷ്ണന്‍)
ഇവരെ വായിക്കുകയും കേള്‍ക്കുകയും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികളായ സാനുവും സുകേഷും രണ്ടാമത്തെ ദമ്പതിമാര്‍ ആകാന്‍ പോകുന്ന നിവേദും റഹീമും.

ഇവര്‍ക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്. ഞങ്ങള്‍ എന്താണെന്നു നിങ്ങള്‍ക്ക് മനസിലാവുന്നില്ല, സുകേഷ് പറയുന്ന ഒരു അനുഭവമുണ്ട്.

പണ്ടൊക്കെ വീട്ടുകാര്‍ക്കു പോലും എന്നെ മനസ്സിലായിരുന്നില്ല. സാധാരണ പുരുഷനെ പോലെ ഒരു വിവാഹം കഴിക്കുവാനും ജീവിതം നയിക്കുവാനും അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നെ എന്നില്‍ തന്നെ അടക്കം ചെയ്യാന്‍ അവര്‍ കലഹിച്ചുകൊണ്ടേയിരുന്നു. വലിയ സമ്മര്‍ദ്ദവും അവഗണനയുമാണ് നേരിടേണ്ടി വന്നത്. ഈയടുത്തിടെ ഒരിക്കല്‍ അമ്മ എന്നെ വിളിച്ചു, എന്നിട്ടു പറഞ്ഞു നാട്ടില്‍ ചിലരൊക്കെ ഞാന്‍ ചെയ്തതാണ് ശരിയെന്നു അമ്മയോട് പറഞ്ഞത്രേ. അമ്മയ്ക്കും ഇപ്പോള്‍ അങ്ങനെ തോന്നുന്നു എന്നുപറഞ്ഞപ്പോള്‍ അയാള്‍ അനുഭവിച്ച സന്തോഷം, വേണ്ടപ്പെട്ടവരാല്‍ അംഗീകരിക്കപ്പെടുന്നവന്റെ ആനന്ദം ആ കണ്ണുകളെ ഒരിക്കല്‍ കൂടി നനച്ചു.

നിവേദ് പറയുകയാണ്.

തല്ലി വളര്‍ത്താത്തതുകൊണ്ടാണ് ആളുകള്‍ ഗേയും ലെസ്ബിയനും ട്രാന്‍സും ഒക്കെ ആകുന്നതെന്നു വിശ്വസിക്കുന്ന ഒരുപാടുപേര്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ട്. അവര്‍ മനസിലാക്കേണ്ടത് എല്ലാ മനുഷ്യനിലും പുരുഷ ഹോര്‍മോണുകളും സ്ത്രീ ഹോര്‍മോണുകളും ഉണ്ട്, ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ മാറ്റങ്ങള്‍ക്കു കാരണമാവും. ജനിക്കുമ്പോള്‍ ഇതൊന്നും ആര്‍ക്കും തീരുമാനിക്കാന്‍ ആകില്ലല്ലോ. പരസ്പരം അംഗീകരിച്ചും സ്‌നേഹിച്ചും ജീവിക്കാം, നമ്മളെല്ലാം മനുഷ്യരല്ലേ?

അതെ, അവരും മനുഷ്യരാണ്. സ്വന്തം ശരീരത്തിനുള്ളില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ആത്മാക്കളുമായി ജീവിക്കുന്ന അദൃശ്യരായ മനുഷ്യര്‍. അവരെ അംഗീകരിക്കുക, ചേര്‍ത്തുപിടിക്കുക, നിങ്ങളും ഞങ്ങളില്‍പ്പെട്ടവരെന്നു അവരോടു പറയാതെ പറയുക, ആത്മനിന്ദകളുടെ ആജീവനാന്ത തടവറകളിലേക്കു നടതള്ളാതെ അവരെ അവരായി ജീവിക്കാന്‍ അനുവദിക്കുക. അരികുകളില്‍ നില്‍ക്കുന്ന എത്രയധികം മനുഷ്യന്മാരെ ഉള്‍ക്കൊള്ളുന്നുവോ അത്രയധികം നമ്മള്‍ ജനാധിപത്യവത്കരിക്കപ്പെടുകയാണ്.

ഫിന്‍ലന്‍ഡിനെക്കുറിച്ചു ഇനി മിണ്ടരുതെന്നാണ്, എന്നാലും ഇതുംകൂടെ പറഞ്ഞു നിര്‍ത്താം.

കൊണ്ടാടപ്പെടുന്ന അവരുടെ പുതിയ പ്രധാനമന്ത്രി സന്നാ മറിന്‍ ലെസ്ബിയന്‍ ദമ്പതിമാര്‍ വളര്‍ത്തിയ മകളാണ്. എന്റേത് ഒരു മഴവില്‍ കുടുംബം ആയിരുന്നുവെന്നും അതുകൊണ്ടുതന്നെ ഞങ്ങള്‍ സമൂഹത്തില്‍ അദൃശ്യരായിരുന്നുവെന്നും, സാധാരണകുടുംബം പോലെ ഞങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നും അവര്‍ പറയുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പുമാത്രമാണ് അത്തരം വിവാഹങ്ങള്‍ക്ക് അവിടെ നിയമസാധുത ലഭിക്കുന്നത്. അവന്‍ എന്നോ അവള്‍ എന്നോ ഒരു വാക്കില്ലാത്ത, അതിനുപകരം ജെണ്ടര്‍-ന്യുട്രല്‍ മാത്രമായ വാക്കുള്ള ഫിന്നിഷ് ഭാഷ സംസാരിക്കുന്ന മനുഷ്യന്മാരുടെ കാര്യമാണിത്. അതിനെയും അതിജീവിച്ചുകൊണ്ടാണ് സന്ന ഇപ്പോള്‍ ലോകത്തിനു മുന്നില്‍ എഴുന്നേറ്റു നില്‍ക്കുന്നത്.

പറഞ്ഞുവന്നത് ഫിന്‍ലന്‍ഡ് എല്ലാം തികഞ്ഞ പറുദീസ ആണെന്നല്ല, ഹാര്‍പ്പിക്കിനും കൊല്ലാന്‍ കഴിയാത്ത ചില കീടാണുക്കള്‍ ഇല്ലേ, അതെല്ലായിടത്തും ഉണ്ട്. അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍, ലിംഗസമത്വ കാഴ്ചപ്പാടില്‍ നിന്നൊക്കെ ചിലതു പഠിക്കാനും പകര്‍ത്താനും ഉണ്ടെന്നുപറഞ്ഞപ്പോഴുള്ള പ്രതികരണങ്ങള്‍ കണ്ടു കിളിപോയതുകൊണ്ടു പറഞ്ഞതാണ്.

ഗേ-ലെസ്ബിയന്‍ വിവാഹങ്ങള്‍ പോലും നിയമപരമായിട്ടില്ലാത്ത ഒരുനാട്ടില്‍, ഒരുമിച്ചു ജീവിച്ചാല്‍ തന്നെ അവര്‍ക്കു കുഞ്ഞുങ്ങളെ ദത്തെടുക്കാനോ വളര്‍ത്താനോ അവകാശമില്ലാത്ത ഒരു നാട്ടില്‍ ഇരുന്നുകൊണ്ട്, സന്നാ മറിനു കൈയടിക്കുമ്പോള്‍ ഇച്ചിരെ രോമാഞ്ചം ഒക്കെ വന്നുപോകുന്നത് ഒരു തെറ്റാണോ ഗുയ്‌സ്?

നാളെ സുകേഷും സാനുവും നിവേദും റഹീമും ഒക്കെ വളര്‍ത്തിയ ഒരു കുട്ടി നമ്മുടെ രാജ്യം ഭരിക്കുന്ന ജനാധിപത്യ പുലരിയെക്കുറിച്ച് നിങ്ങള്‍ ഒന്നാലോചിച്ചു നോക്കിയേ
ഞങ്ങള്‍ എന്താണെന്നു നിങ്ങള്‍ക്ക് മനസിലാവുന്നില്ല (ഷിബു ഗോപാലകൃഷ്ണന്‍)
Join WhatsApp News
SCIENTIFIC SEX EDUCATION 2019-12-12 21:36:30

Sex Education.

We need to start ‘sex education’ from very early age. It must be Scientific & gradual in a way it can be comprehensible. Now a day’s children are learning about sex from perverted sources and they grow up with those false notions. Parents too need Scientific, Psychological training & awareness to be compactable. Religion must be kept miles away from the education system too.-andrew 

ഹിജഡ 2019-12-12 23:27:45
എന്താടാ കുട്ടാ നിന്റെ പ്രശനം ,  കോഴിക്കോട്ടേക്ക് വാടാ കണ്ണാ , നീ എന്താണെന്ന് ഞാൻ കാണിച്ചു തരാമെടാ കണ്ണാ .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക