Image

കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി

പി പി ചെറിയാന്‍ Published on 13 December, 2019
കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി
വാഷിംഗ്ടണ്‍ ഡി സി: കാഷ്മീരില്‍ വാര്‍ത്താ വിനിമയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് മലയാളിയും കോണ്‍ഗ്രസിലെ ആദ്യ ഇന്ത്യന്‍ വനിതാ അംഗവുമായ പ്രമീല ജയപാലുംറിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി വാട്ട്കിന്‍സും അവതരിപ്പിച്ച പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി.

അമേരിക്കയിലെ സംഘ് പരിവാര്‍ സംഘടനകളുടെയും ഇന്ത്യന്‍ എംബസിയുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണു റെപ്. ജയപാല്‍ പ്രമേയം കൊണ്ടു വന്നത്. അവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചാരനവും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണു ജയപാല്‍.

കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ശേഷം ഏര്‍പ്പെടുത്തിയ വാര്‍ത്താ വിതരണ മേഖലയിലെ ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നും, മതസ്വാതന്ത്രം ഉറപ്പ് വരുത്തണമെന്നുമാണ്ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായജയ്പാലിന്റെ പ്രമേയം.

കാശ്മീരില്‍ സമാധാനവും, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇന്ത്യ ഗവണ്മെണ്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നുംആവശ്യപ്പെട്ടു.

വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ സിയാറ്റിലില്‍നിന്നുള്ള ജയപാല്‍ നിന്നുള്ള ജുഡീഷ്യറി കമ്മറ്റിയിലെ ഏക അംഗവും കോണ്‍ഗ്രഷണല്‍ പ്രോഗ്രസ്സീവ് കോക്കസ് ഉപാദ്ധ്യക്ഷയുമാണ്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഗവണ്മെണ്ട് ജമ്മുകാശ്മീരില്‍ സ്വീകരിച്ച നിപാടുകളില്‍ ഞാന്‍ അതൃപ്തയാണ്--അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയിലും അമേരിക്കയിലും ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരോടും തടവിലാക്കപ്പെട്ടവരോടും ഇന്ത്യ ഗവണ്മെണ്ട് മനുഷ്യത്വപരമായി പെരുമാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേ സമയം ഇന്ത്യന്‍ സമൂഹത്തെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയുമാണു ജയപാല്‍ എന്നാണു സംഘ പരിവാര്‍ അനുകൂലികള്‍ പ്രതികരിച്ചത്. 
കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടികോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടികോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക