Image

ദുബായ് കെഎംസിസി സര്‍ഗോത്സവം കണ്ണൂര്‍ ജില്ല ഒന്നാമത്, കോഴിക്കോടിന് രണ്ടാം സ്ഥാനം

Published on 13 December, 2019
ദുബായ് കെഎംസിസി സര്‍ഗോത്സവം കണ്ണൂര്‍ ജില്ല ഒന്നാമത്, കോഴിക്കോടിന് രണ്ടാം സ്ഥാനം
ദുബായ്: ചിത്ര കല മത്സരം, സാഹിത്യ മത്സരം, കലാമത്സരം, മാപ്പിള കലാമേള എന്നി വിഭാഗങ്ങളില്‍ മുപ്പതോളം ഇനങ്ങളിലായി ജില്ലാ അടിസ്ഥാനത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തിയ സര്‍ഗോത്സവം 2019 പരിപാടിയില്‍ 72 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ ഒന്നാമതെത്തി.67 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

പ്പിള കലാമേളയില്‍ കൂടുതല്‍ പോയന്റ് നേടിയ തൃശൂര്‍ ജില്ല 56 പോയിന്റോടെ മൂന്നാം സ്ഥാനം നേടി കാസര്‍കോടും അമ്പത്തിനാല് പോയിന്റോടെ തൊട്ടു പുറകിലുണ്ട്.മഹ്റൂഫ് പിലാത്തറയാണ്(കണ്ണൂര്‍ ജില്ല) കലാ പ്രതിഭ. 

ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി മറ്റു സഹ ഭാരവാഹികള്‍ സര്‍ഗോത്സവം ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ റിയാസ് മാണൂര്‍, ഇ.ആര്‍ അലി മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ സലാം കന്യപ്പാടി,റാഫി പള്ളിപ്പുറം, സിദ്ധിഖ് മരുന്നന്‍,ജാസ്സിം ഖാന്‍, റഈസ് കോട്ടക്കല്‍, ആരിഫ് ചേലേമ്പ്ര, മൊയ്തു മക്കിയാട്, സമീര്‍ വേങ്ങാട്,സിദ്ധിഖ് ചൗക്കി,അസീസ് പന്നിത്തടം, മൂസ കോയമ്പ്രം,ഷുഹൂദ് തങ്ങള്‍, സുഫൈദ് ഇരിങ്ങണ്ണൂര്‍, റിയാസ് പുളിക്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ചക്കനാത്ത്, സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകരായ ഷീല പോള്‍, ദീപ ചിറയില്‍, പോള്‍ ടി.ജോസഫ്,ജോസ് വാളൂക്കാരന്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കേറ്റ്, സമ്മാനദാനം നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക