പിണറായി സര്‍ക്കാര്‍ ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്നു: എം.കെ.മുനീര്‍
Published on 14 December, 2019
കണ്ണൂര്‍: ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. യുഡിഎഫ് തുടങ്ങിവച്ചതും പൂര്ത്തീകരിക്കാനായതുമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു തങ്ങളാണു പദ്ധതി കൊണ്ടുവന്നതെന്നു പ്രഖ്യാപിക്കുകയാണു പിണറായിയെന്നും മുനീര്‍ പറഞ്ഞു. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കലക്ടറേറ്റിനു മുന്നില്‍ യുഡിഎഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബി വെറും പൊങ്ങച്ചമാണ്. കിഫ്ബിയില്‍ കിട്ടിയ 50000 കോടി രൂപ എവിടെയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഭരണഘടനയെ പോലും വെല്ലുവിളിച്ചാണു മോദി സര്‍ക്കാര്‍ നിയമങ്ങളുണ്ടാക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ പാസായതിലൂടെ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്നെന്നും മുനീര്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് എ.ഡി.മുസ്തഫ അധ്യക്ഷത വഹിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല