Image

മലയാളം മിഷനു റിയാദില്‍ തുടക്കം

Published on 14 December, 2019
മലയാളം മിഷനു റിയാദില്‍ തുടക്കം
റിയാദ്: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന് റിയാദില്‍ തുടക്കം. സാംസ്‌കാരിക-സാമൂഹ്യരംഗത്തെ നിരവധിപേര്‍ പങ്കെടുത്ത പരിപാടി സൗദി കിഴക്കന്‍ പ്രവിശ്യാ മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു.

ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണം എന്ന രീതിയില്‍ നിന്നുമാറി നമ്മുടെ സംസ്‌കാരമാണെന്നും സമൂഹവുമായുള്ള സംവേദിക്കലാണെന്നും മനസിലാക്കി വളരാന്‍ കുട്ടികളെ പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. ഭാഷയിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും അറിയാനും ഉള്‍ക്കൊള്ളാനും സഹായിക്കുക എന്നതായിരിക്കണം നമ്മുടെ ദൗത്യം. പരസ്പരം ഉള്‍ക്കൊള്ളാനും സഹജീവിയെ കരുതലോടെ ചേര്‍ത്തു പിടിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ ഭാഷയിലൂടെ കഴിയണമെന്നും ഷാഹിദ കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന റിയാദ് മേഖലാ സമിതിയെ യോഗം തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (കോഓര്‍ഡിനേറ്റര്‍), സുനില്‍ സുകുമാരന്‍ (പ്രസിഡന്റ്), എം ഫൈസല്‍ (വൈസ് പ്രസിഡന്റ്), സീബ കൂവോട് (സെക്രട്ടറി), സുരേഷ് ലാല്‍ (ജോയിന്റ് സെക്രട്ടറി), സുരേഷ് കൂവോട് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും നജിം കൊച്ചുകലുങ്ക്, വി.ജെ. നസറുദീന്‍, ബീന, ലീന കോടിയത്ത്, വിദ്യ ബി, ഷക്കീല വഹാബ്, സജിത്ത് പരപ്പനങ്ങാടി, മുനീര്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് ഷഫീഖ് പി.കെ, റഫീഖ് പന്നിയങ്കര, ഇസ്മയില്‍ എരുമേലി, അരുണ്‍ കുമാര്‍, സലിം മാഹി, സുധീര്‍ കുമ്മിള്‍, ഫെമിന്‍ ഇഖ്ബാല്‍, നിഖില സമീര്‍, ഷഫീഖ് തലശേരി, അഷ്റഫ് കൊടിഞ്ഞി, ആയിശ റസൂല്‍ സലാം എന്നിവര്‍ സമിതി അംഗങ്ങളായും പ്രവര്‍ത്തിക്കും.

ജയചന്ദ്രന്‍ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് കോര്‍മത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൗദി മലയാളം മിഷന്‍ ഡയറക്ടര്‍ കെ.പി.എം സാദിഖ് , റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ. നസറുദ്ദീന്‍, എം. ഫൈസല്‍, റഫീഖ് പന്നിയങ്കര, സുലൈമാന്‍ ഊരകം, നജിം കൊച്ചുകലുങ്ക്, ലീന കോടിയത്ത്, മുനീര്‍ കൊടുങ്ങല്ലൂര്‍, ഫെമിന്‍ ഇഖ്ബാല്‍, നാസര്‍ കാരന്തൂര്‍, നാസര്‍ കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു. സീബ കൂവോട് സ്വാഗതവും സുരേഷ് ലാല്‍ നന്ദിയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക