Image

നാട്ടില്‍ പോയി തിരികെയെത്തിയ മലയാളി അഞ്ചാംനാള്‍ സൗദിയില്‍ മരിച്ചു

Published on 14 December, 2019
നാട്ടില്‍ പോയി തിരികെയെത്തിയ മലയാളി അഞ്ചാംനാള്‍ സൗദിയില്‍ മരിച്ചു

റിയാദ് : അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയ മലയാളി അഞ്ചാം നാള്‍ സൗദി അറേബ്യയില്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി  രാധാകൃഷ്ണ (55) നാണ് അല്‍ഖസീം പ്രവശ്യയിലെ ബുറൈദയ്ക്ക് സമീപം ബദായത്തില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയായിരുന്നു.

നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: അജിത, മക്കള്‍: അജയ് കൃഷ്ണ, ആര്യ കൃഷ്ണ.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക