Image

ദുബൈ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി മരണപ്പെട്ടു

Published on 15 December, 2019
ദുബൈ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി മരണപ്പെട്ടു

മലപ്പുറം:ദുബൈ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറിയും കെ.എം.സി.സി സംസ്ഥാന വളണ്ടിയര്‍ വിംഗ് അംഗവുമായ ശിഹാബുദ്ദീന്‍ മുല്ലപ്പള്ളി(39) മരണപെട്ടു.മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ വടക്കേകുളബില്‍ മുല്ലപള്ളി കുഞ്ഞിമുഹമ്മദിന്‍റെ മകനാണ്.ദുബായില്‍ മാര്‍സ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സെയില്സ് എക്സിക്യുട്ടീവ്‌ ആയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അസുഖബാധിതനായി ചികിത്സക്ക് നാട്ടില്‍ എത്തിയത്.ഇന്നലെ (ഞായര്‍) രാവിലെ ഏറണാകുളം സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.കബറടക്കം ഇന്ന് തിങ്കള്‍ രാവിലെ ഒന്‍പത് മണിക്ക് പൊന്മള വടക്കെകുളംബ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സെക്രട്ടറി,പൊന്മള പഞ്ചായത്ത് കെ.എം.സി.സി ഉപദേശകസമിതി അംഗം,ദുബായ് കെ.എം.സി.സി സംസ്ഥാന വളണ്ടിയര്‍ വിംഗ് അംഗം എന്നി നിലയില്‍ പ്രവാസലോകത്ത്‌ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്‍കുമ്പോഴാണ് അസുഖബാധിതനാകുന്നത്.ഉമ്മ മറിയാമു,ഭാര്യ ഹഫ്സത്,മക്കള്‍ ശമ്മാസ് എട്ടാംക്ലാസ്,ഫാദില്‍ (എല്‍.കെ.ജി), സഹോദരങ്ങള്‍:മനാഫ്(എന്‍ജിനിയര്‍-ദുബൈ),ശരീഫ്(അസിസ്റ്റന്റ്റ്പ്രൊഫസര്‍,മലയാളം യൂണിവേഴ്സിറ്റി),ഹബീബ(എന്‍ജിനിയറിംഗ് വിദ്യര്‍ത്ഥി).

ദുബൈ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി മരണപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക