Image

കേളിക്ക് പുതിയ നേതൃത്വം

Published on 16 December, 2019
കേളിക്ക് പുതിയ നേതൃത്വം
സൂറിച്ച് : സ്വിറ്റ്‌സര്‍ലഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനായ കേളിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസ് വെളിയത്ത് (പ്രസിഡന്റ്), ഷാജി ചങ്ങേത്ത് (വൈസ് പ്രസിഡന്റ്), ബിനു വാളിപ്ലാക്കല്‍ (സെക്രട്ടറി), സജി പുളിക്കക്കുന്നേല്‍ (ജോയിന്റ് സെക്രട്ടറി), ഷാജി കൊട്ടാരത്തില്‍ (ട്രഷറര്‍), ലൂക്കോസ് പുതുപ്പറമ്പില്‍ (പിആര്‍ഒ),
ബിനു കരക്കാട്ടില്‍ (പ്രോഗ്രാം ഓര്‍ഗനൈസര്‍), ഷോളി വെട്ടിമൂട്ടില്‍ (ആര്‍ട്‌സ് സെക്രട്ടറി),
ജോയ് വെള്ളൂക്കുന്നേല്‍ (സോഷ്യല്‍ സര്‍വീസ് കോ ഓര്‍ഡിനേറ്റര്‍), പയസ് പാലാത്രക്കടവില്‍ (ഓഡിറ്റര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം , തോമസുകുട്ടി കൊട്ടാരത്തില്‍ , വിശാല്‍ ഇല്ലിക്കാട്ടില്‍ , ബിജു ഊക്കന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ 30 നു സൂറിച്ചില്‍ നടന്ന പൊതുയോഗത്തില്‍ സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു.

കഴിഞ്ഞ 2 വര്‍ഷത്തെ കാലയളവില്‍ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തില്‍ പരം (CHF 1,33,000.-) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവര്‍ത്തനമാണ് കേളി കേരളത്തില്‍ ചെയ്തത്. ഇന്ത്യന്‍ കലകളുടെ മത്സരവേദിയായ കേളി കലാമേള , പ്രവാസി മലയാളിയുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ ചാരിറ്റി ഇവന്റ് എന്നിവ എല്ലാ വര്‍ഷവും നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക