Image

ബിഷപ് ഡോ.തോമസ് ഏബ്രഹാം കുവൈത്തില്‍

Published on 16 December, 2019
ബിഷപ് ഡോ.തോമസ് ഏബ്രഹാം കുവൈത്തില്‍
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ പ്രിസൈഡിംഗ് ബിഷപ് റവ. ഡോ. തോമസ് എബ്രഹാം ഡിസംബര്‍ 20 നു കുവൈത്തിലെത്തും. പുതിയതായി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി കുവൈറ്റ് ഇടവക സന്ദര്‍ശിക്കുന്ന ബിഷപ്പിനു ഇടവകയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

20 നു വൈകിട്ട് നടക്കുന്ന ഇടവക ക്രിസ്മസ് കാരോളില്‍ ഡോ. തോമസ് ഏബ്രഹാം ക്രിസ്മസ് സന്ദേശം നല്‍കും. 20 മുതല്‍ 27 വരെ നടക്കുന്ന ഇടവകയുടെ വിവിധ യോഗങ്ങളില്‍ ബിഷപ് നേത്രത്വം വഹിക്കും. ഡിസംബര്‍ 24നു രാത്രിയില്‍ നടക്കുന്ന ക്രിസ്മസ് ആരാധനക്ക് മുഖ്യ കാര്‍മികത്വം വഹിക്കും .

സ്വീകരണവും ക്രിസ്മസ് കരോളും വന്‍ വിജയമാക്കുവാന്‍ വികാരി റവ. ജോണ്‍ മാത്യു, സെക്രട്ടറി ബോണി കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക