Image

ഉള്ളിവില ഇന്ത്യയില്‍ പൊള്ളുന്‌പോള്‍ അയര്‍ലന്‍ഡില്‍ താഴ്ന്ന നിലവാരത്തില്‍

Published on 17 December, 2019
ഉള്ളിവില ഇന്ത്യയില്‍ പൊള്ളുന്‌പോള്‍ അയര്‍ലന്‍ഡില്‍ താഴ്ന്ന നിലവാരത്തില്‍

ഡബ്‌ളിന്‍: ഇന്ത്യയില്‍ ഉള്ളിവില കുതിക്കുന്‌പോള്‍ അയര്‍ലന്‍ഡില്‍ സവാളയ്ക്ക് വന്‍വിലക്കുറവ്. ക്രിസ്മസ് സീസണില്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായാണ് ഉള്ളിവില താഴ്ന്നത്.

ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റായ ആല്‍ഡിയില്‍ ഒരു കിലോ ഉള്ളിക്കു മുപ്പതു രൂപയാണ് (39 സെന്റ്) വില. ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റായ സൂപ്പര്‍ വാല്യുവില്‍ ഉള്ളിക്കു മുപ്പത്തെട്ടു രുപയും(49 സെന്റ്),ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റായ ടെസ്‌കോയില്‍ നാല്‍പ്പത്തിയാറു രൂപയുമാണ്(59 സെന്റ്) വില. മറ്റു പച്ചക്കറികള്‍ക്കും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയുമായി തട്ടിച്ചുനോക്കുന്‌പോള്‍ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയുളള അയര്‍ലന്‍ഡിലാണ് ഇപ്പോള്‍ പച്ചക്കറികള്‍ക്ക് വന്‍ വിലക്കുറവുണ്ടായിരിക്കുന്നത്. വരും ആഴ്ചകളില്‍ ഉള്ളിക്ക് ഇനിയും വില കുറയാനാണ് സാധ്യത.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഉള്ളിക്കു കിലോയ്ക്കു ഒന്‍പത് സെന്റ് (ഏഴ് രുപ) വരെയായി താഴ്ന്നിരുന്നു.ഇതേത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപരോധിച്ചു സമരം നടത്തിയിരുന്നു.ഇന്ത്യയില്‍ ഉള്ളിവില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്കു നാട്ടിലേക്കു വരുന്ന പ്രവാസികള്‍ യൂറോപ്പില്‍ നിന്നും ഉള്ളി കൊണ്ടുവന്നാലും അദ്ഭുതപ്പെടാനാവില്ല.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക