Image

ഫ്രണ്ട്സ് ഓഫ് ബഹറിന്‍ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം

Published on 17 December, 2019
ഫ്രണ്ട്സ് ഓഫ് ബഹറിന്‍ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം

മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്‌കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാന്പ് വന്‍ വിജയം.

രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പില്‍ കിഡ്‌നി, ലിവര്‍, ഷുഗര്‍, കൊളെസ്‌ട്രോള്‍ എന്നിവ അറിയാനുള്ള രക്തപരിശോധനയും കുട്ടികളുടെ വിഭാഗം ഹൃദ്രോഗ വിഭാഗം, ഇഎന്‍ടി, ഒഫ്താല്‍മോളജി, സ്‌കിന്‍, ഓര്‍ത്തോ വിഭാഗത്തിലുമുള്ള വിദഗ്ധരുടെ പരിശോധനയും സൗജന്യമായിരുന്നു.

ഡിസ്‌കവര്‍ ഇസ് ലാം പ്രതിനിധി സയ്ദ് ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ സ്വാഗതം പറഞ്ഞു. ബഹറിന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ബുഖമ്മാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുള്ള അസ്നന്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്മാന്‍ അബ്രഹാം ജോണ്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീക്ക് അബ്ദുള്ള, ഐസിആര്‍എഫ് സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ജഗത് കൃഷ്ണകുമാര്‍, റീനാ രാജീവ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രധിനിധികളായ ലിജോയ്, പ്യാരിലാല്‍, ജ്യോതിഷ് പണിക്കര്‍, തോമസ് ഫിലിപ്പ്, ജേക്കബ് തെക്കുംതോട്, എബി തോമസ്, ജോര്‍ജ്, അജിജോര്‍ജ് എന്നിവര്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നു. ചാരിറ്റി വിംഗ് കണ്‍വീനര്‍ മണിക്കുട്ടന്‍ നന്ദി പറഞ്ഞു.

ട്രഷറര്‍ ഷൈജു കമ്പത്, സിന്ധു അജി, നിഷ രാജീവ്, സിംല ജാസിം, ഷീജ ജേക്കബ്, ജെ. രാജീവന്‍, എന്‍. രാജീവന്‍ എന്നിവര്‍ ക്യാമ്പിനും .മുഹമ്മദ് താരിഖ്, കെ.പി. യൂസുഫ്, ഇമ്രാന്‍ ഉമ്പാട്, മറിയം മാബേല്‍, അല്‍മ, ലൈല, ഫാത്തിമ, ഫാറൂഖ് എന്നിവര്‍ ദേശീയ ദിനാഘോഷ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക