Image

എന്റെ സ്വപ്ന താരകം (കവിത: സിറിള്‍ മുകളേല്‍)

Published on 18 December, 2019
എന്റെ സ്വപ്ന താരകം (കവിത: സിറിള്‍ മുകളേല്‍)
താരമേ വെണ്‍താരമേ
സ്വപ്നത്തില്‍ എന്നുമെന്നരികില്‍ വന്ന്
ആനന്ദമേകും പൊന്‍താരമേ
താരമേ വെണ്‍താരമേ

മാനം നിറയെ താരങ്ങള്‍ മിന്നുംബോള്‍
നീ മാത്രമെന്തേ ദിവ്യപ്രകാശമായി മാറി
രക്ഷകനെ തേടിയോര്‍ക്ക് വഴികാട്ടിയായി
ബെത്‌ലഹേമില്‍ തൂവെള്ള പട്ടുവിരിച്ചു നീ

വെട്ടിത്തിളങ്ങിയും പൊട്ടിച്ചിരിച്ചുമെന്‍
ആകാശ മാറാപ്പില്‍ വന്നിടുംബോള്‍
പുല്‍ക്കൂട്ടില്‍ ഉണ്ണിക്ക് താരാട്ട് പാടാന്‍
മാലാഖമാരെയും കൂട്ടുമോ നീ

മണ്ണിലും വിണ്ണിലും സ്‌നേഹം വിതറാന്‍
ഓരോ മനസിലും ശാന്തിനല്‍കാന്‍
ആടിയും പാടിയും പാറി നടന്നിടാം
എന്റെയീ കുഞ്ഞിളം കൂട്ടരോടൊപ്പം

താരമേ വെണ്‍താരമേ
സ്വപ്നത്തില്‍ എന്നുമെന്നരികില്‍ വന്ന്
ആനന്ദമേകും പൊന്‍താരമേ
താരമേ വെണ്‍താരമേ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക