Image

കേരള സര്‍ക്കാരും പ്രവാസി സൗഹൃദ പദ്ധതികളും; പ്രതിനിധികളുടെ യോഗം ഡിസംബര്‍ 21 ന്

Published on 18 December, 2019
കേരള സര്‍ക്കാരും പ്രവാസി സൗഹൃദ പദ്ധതികളും; പ്രതിനിധികളുടെ യോഗം ഡിസംബര്‍ 21 ന്

കുവൈത്ത് സിറ്റി : പ്രവാസി മലയാളി സമൂഹത്തിന്റെ ജീവനത്തിനും വളര്‍ച്ചക്കും സുരക്ഷിതത്വത്തിനുമായി ഒട്ടേറെ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നു പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത്കുമാര്‍ വ്യക്തമാക്കി.

നോര്‍ക്ക റൂട്ട്‌സ് , പ്രവാസി ക്ഷേമനിധി ബോര്‍ഡും , സംസ്ഥാന തൊഴില്‍ വകുപ്പു ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധങ്ങളായി പ്രവാസി സൗഹൃദ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പ്രവാസി മലയാളി സമൂഹത്തിലേക്ക് അവ എത്തിക്കുന്നതിനും രണ്ടാം ലോക കേരള സഭയിലേക്ക് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി ഡിസംബര്‍ 21 നു മലയാളി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 21 നു (ശനി) വൈകുന്നേരം 5.30 നുഅബാസിയ ഹൈടൈന്‍ ഓഡിറ്റോറിയത്തില്‍ സംഘടന പ്രതിനിധികളുടെ യോഗം നടക്കുകയെന്നും അജിത് കുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മറ്റു ക്ഷേമ പ്രവര്ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു .കുവൈത്തിലെ കേരള സര്‍ക്കാര്‍ ലിഗല്‍ കൗണ്‍സിലറായി ചുമതലയേറ്റ അഡ്വ : രാജേഷ് സാഗര്‍ ലിഗല്‍ സഹായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സാം പൈനുംമൂട് , കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടി. കെ. സൈജു എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക