Image

ഏഴാമത് നോട്ടം അന്താരാഷ്ട്ര ഹ്രസ്വചിത്രോത്സവം ഡിസംബര്‍ 20ന്

Published on 18 December, 2019
ഏഴാമത് നോട്ടം അന്താരാഷ്ട്ര ഹ്രസ്വചിത്രോത്സവം ഡിസംബര്‍ 20ന്


കുവൈത്ത്: കേരള അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോത്സവം ''നോട്ടം 2019'' ഡിസംബര്‍ 20 നു (വെള്ളി) നടക്കും.

സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ (സിംസ് സാല്‍മിയ) ഓഡിറ്റോറിയത്തില്‍ രാവിലെ 11 മുതലാണ് പരിപാടി. പ്രദര്‍ശന വിഭാഗം, മത്സര വിഭാഗം, ഓപ്പണ്‍ ഫോറം, കുട്ടികള്‍ക്കായുള്ള പ്രത്യേക ഷോര്‍ട്ട് ഫിലിം മത്സരം എന്നിവയുണ്ടാകും.

36 സിനിമകളാണു മല്‍സര വിഭാഗത്തിലുള്ളത്.പ്രശസ്ത സിനിമാപ്രവര്‍ത്തകരായ ഡോ. സി എസ് വെങ്കിടേശ്വരന്‍, ടി. കൃഷ്ണനുണ്ണി, സജീവന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളായ ജൂറിയായിരിക്കും അവാര്‍ഡ് നിര്‍ണയിക്കുക.

ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ടെക്‌നിക്കല്‍ വര്‍ക്ഷോപ് 21നു (ശനി) വൈകീട്ട് 6 മുതല്‍ അബാസിയ സാരഥി ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ പ്രശസ്ത സൗണ്ട് ഡിസൈനര്‍ ടി. കൃഷ്ണനുണ്ണിയെ ആദരിക്കും.

സിനിമാ മേഖലക്ക് കഴിഞ്ഞ 40 വര്‍ഷമായി  അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തിനുള്ള നന്ദി സൂചകമായി നോട്ടം 2019 ഫെസ്റ്റിവലില്‍ കേരള അസോസിയേഷന്‍ ആദരിക്കുന്നു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി പുരസ്‌കാരം, പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച പ്രവാസി ചിത്രം, തിരക്കഥ, എഡിറ്റര്‍, സംവിധായകന്‍, ഛായാഗ്രാഹകന്‍, സൗണ്ട് ഡിസൈനര്‍, നടന്‍, നടി, ബാലതാരം, കുട്ടികളുടെ മികച്ച ചിത്രം എന്നിവക്ക് പുരസ്‌കാരം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷാഹിന്‍ ചിറയിന്‍കീഴ്, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ വിനോദ് വലുപറമ്പില്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ നന്ദിലത്ത് , ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഉണ്ണി താമരാല്‍ , കണ്‍വീനര്‍ മാരായ ബേബി ഔസേഫ് , യാസിര്‍ എന്നിവര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: nottamkwt@gmail.com എന്ന മെയില്‍ ഐഡി യിലോ 97287058, 60753530, 60642533, 55831679, 99647998, 66769981.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക