Image

ഹെയര്‍ഫീല്‍ഡില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ 21 ന്

Published on 19 December, 2019
ഹെയര്‍ഫീല്‍ഡില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ 21 ന്

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ, ലണ്ടന്‍ റീജണല്‍ കോഓര്‍ഡിനേറ്ററും, ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ ഡിസംബര്‍ 21 നു (ശനി) നടക്കും.

ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ രാത്രി 8 ന് ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്ക ദേവാലയത്തിലാണ്.

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ലേഡി ക്വീന്‍ ഓഫ് റോസരി മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഹെയര്‍ ഫീല്‍ഡില്‍ നടത്തുന്ന ഈ സമാപന ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബാനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കും. ബ്രദര്‍ ചെറിയാന്‍, ബ്രദര്‍ ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്കും. ശുശ്രുഷകള്‍ക്ക് സമാപനമായി 11:30 ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് മതബോധന പരിശീലനവും തത്സമയം നടത്തുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069

പള്ളിയുടെ വിലാസം: St Pauls church ,2 Merele Avenue. UB9 6DG.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക