Image

ബോറിസ് ജോണ്‍സണ്‍ യുഗത്തില്‍ യുകെയിലെ വീസ നയം പൊളിച്ചെഴുതുമെന്നു സൂചന

Published on 20 December, 2019
ബോറിസ് ജോണ്‍സണ്‍ യുഗത്തില്‍ യുകെയിലെ വീസ നയം പൊളിച്ചെഴുതുമെന്നു സൂചന
ലണ്ടന്‍: തെരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ ഉറച്ചു നിന്നുകൊണ്ട് യുകെയിലെ വീസ നിയമത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മുന്പ് ബ്രിട്ടനില്‍ നിലനിന്നിരുന്ന പോയിന്റ് ബേസ്ഡ് സിസ്റ്റം 'ഓസ്‌ട്രേലിയന്‍ സ്‌റ്റൈലില്‍' പോയിന്റ് സമ്പ്രദായം പുതിയതാക്കി നടപ്പിലാക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

2020 ജനുവരി 31 ന് ബ്രിക്‌സിറ്റ് നടപ്പാക്കി കഴിയുമ്പോള്‍ യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറാനും ജോലി തരപ്പെടണമെങ്കില്‍ പോയിന്റ് ബേസ്ഡ് സിസ്റ്റത്തില്‍ മാത്രമേ സാദ്ധ്യമാവു എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ആശയക്കുഴപ്പം തുടരുകയാണെങ്കിലും അതിന്റെ യോഗ്യമായ രീതി അടുത്ത വര്‍ഷത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് വോട്ടര്‍മാരില്‍ ജനപ്രിയമാകാനാണ് ബോറിസ് ജോണ്‍സണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിലുമൊക്കെ ഇപ്പോള്‍ ശ്രമിക്കുന്നത്.

2008 ല്‍ ലേബര്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച 'ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍' പോയിന്റ് സമ്പ്രദായം ഇതിനകം നിലവിലുണ്ട്. എന്നാല്‍ ബ്രെക്‌സിറ്റിനും ശേഷം ഇതടിസ്ഥാനമാക്കി പ്രാബല്യത്തിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവില്‍ കണ്‍സര്‍വേറ്റീവിന് ഭൂരിപക്ഷമുള്ള സ്ഥിതിക്ക് പാര്‍ലമെന്റിലെത്തുന്ന ബില്‍ പാസാക്കിയെടുക്കാന്‍ ബോറിസ് സര്‍ക്കാരിന് വിയര്‍പ്പൊഴുക്കേണ്ടി വരില്ല. ബില്ലിന്റെ ലക്ഷ്യം തന്നെ ബ്രിട്ടനാവശ്യമായ വിദഗ്ധ തെഴിലാളികളെ മാത്രം കുടിയേറാന്‍ അനുവദിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ ഈ സമ്പ്രദായം കൂടുതല്‍ വസൂലാക്കുന്നത് യൂറോപ്യരെക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരും അതിലുപരി മലയാളികളുമാണ്.

2021 അവസാനത്തോടെയൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കുള്ള ബ്രിട്ടനിലെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാവും. അതിര്‍ത്തികള്‍ എല്ലാം തന്നെ നിരീക്ഷണ വിധേയമാക്കി രാജ്യത്തേക്കുള്ള പ്രവേശനം നിയന്ത്രണപരിധിയില്‍ കൊണ്ടുവരും. നിലവില്‍ യാതൊരുവിധ പരീക്ഷയോ മറ്റു ടെസ്റ്റുകളോ ഇല്ലാതെയാണ് യൂറോപ്യന്‍ പൗരന്മാര്‍ ബ്രിട്ടനില്‍ ജോലി നേടുന്നത്.

ഓസ്‌ട്രേലിയന്‍ സ്‌റ്റൈലില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ലെവലില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിലാവും പുതിയ നിയമവ്യവസ്ഥകള്‍ പ്രഖ്യാപിക്കുക.അതുകൊണ്ടു തന്നെ ബ്രിട്ടനിലേയ്ക്ക് കുടിയേറണമെങ്കില്‍ എല്ലാവര്‍ക്കും ബാധകമായ തരത്തിലുള്ള ഏകീകൃത കുടിയേറ്റനിയമം നടപ്പിക്കുകയായാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതനുസരിച്ചുള്ള ആഗോളതലത്തില്‍ ബ്രിട്ടന്റെ മാത്രമായി ഒരു കുടിയേറ്റ നിയമവും നടപ്പില്‍ വരും.

ആളുകളുടെ പ്രായം, തൊഴില്‍ വൈദഗ്ധ്യം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ പോയിന്റ് സിസ്‌ററം നിലനില്‍ക്കുന്നത്. 50 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് നിലവിലുള്ള സിസ്റ്റത്തില്‍ 60 പോയിന്റാണ് കണക്കാക്കുന്നത്. ഇതില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 30 പോയിന്റ് ഏറെക്കുറെ ററപ്പാണ്. എന്നാല്‍ നാല്‍പതിനു മുകളിലുള്ളവര്‍ക്ക് ഇത് കിട്ടില്ല. ഇത്തരക്കാര്‍ക്കായിരിയ്ക്കും കുടിയേറുന്നതിന് പോയിന്റ് ബേസ്ഡ് സിസ്‌ററത്തിലെ തടസങ്ങള്‍ ഉണ്ടാവുക.

രണ്ടാമത്തെ കാര്യം ഭാഷാജ്ഞാനമാണ്. ഇംഗ്ലീഷ് ഭാഷ സാധാരണ നിലയില്‍ എഴുതാനും വായിക്കാനും പറയാനും കഴിയുമെങ്കില്‍ ഈ കടമ്പയും ഏറെക്കുറെ കടക്കും. പിന്നെയുള്ളത് വിദ്യാഭ്യാസവും തെഴില്‍ വൈദഗ്ധ്യവുമാണ് ഇത് പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും ഇതിലും പലരും കടന്നു കൂടും. അങ്ങനെയെങ്കില്‍ ബോറീസ് സര്‍ക്കാര്‍ പോയിന്റ് ബേസ്ഡ് സിസ്റ്റം നടപ്പിലാക്കിയാല്‍ ഏറ്റവും കൂടുതല്‍ സുവര്‍ണ നേട്ടം മുതലാക്കുക മലയാളികള്‍ തന്നെ ആയിരിക്കുമെന്നു തീര്‍ച്ച.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക