ഹോളിവുഡില്‍ ഇന്ത്യന്‍ താരങ്ങള്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഇതാ ഒരു മലയാളി പെണ്‍കുട്ടി ഹോളിവുഡിലെ തിരക്കുള്ള മോഡലും അഭിനേത്രിയുമായി മാറുന്നു. മിസ് ഇന്ത്യ അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട മെലാനി കണ്ണൂക്കടയാണ് ഹോളിവുഡിലെ ഈ പുതിയ മുഖം. ന്യൂയോര്‍ക്കില്‍ ടെലിവിഷന്‍ ഷോകളിലും ഫോട്ടോ ഷൂട്ടുകളിലും തിളങ്ങിയ മെലാനിയുടെ ആദ്യചിത്രം 'ലൗ, ലൈസ് ആന്റ് സീത' മെയ് 18 ന് ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെ നിരവധി പുതിയ ഓഫറുകളും ഈ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുന്നു.
ബൈസിക്കിള്‍ ബ്രൈഡ് തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങളിലും മെലാനി വേഷമിട്ടിട്ടുണ്ട്. 2007 ലാണ് മെലാനി മിസ് ഇന്ത്യ അമേരിക്ക സുന്ദരിപ്പട്ടം നേടിയത്. 2010 ല്‍ ന്യൂയോര്‍ക്കിലെ ഒരു പ്രമുഖ മാഗസിന്‍ ഏറ്റവും സെക്‌സിയായ മോഡലുകളില്‍ ഒരാളായി മെലാനിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമായ ലൗ, ലൈസ് ആന്റ് സീത അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടിയെ കഥയാണ് പറയുന്നത്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ മെലാനി പിന്നീട് തൊഴില്‍ ഉപേക്ഷിച്ച് മോഡലിങ് രംഗത്ത് സജീവമാകുകയായിരുന്നു. 2010 ല്‍ ഹൗ ടു മേക്ക് ഇറ്റ് ഇന്‍ അമേരിക്ക, ബൈസിക്കിള്‍ െ്രെബഡ്, സണ്‍ ഓഫ് മോണിങ് എന്നീ പരമ്പരകള്‍ക്ക് പുറമേ സെക്‌സ് ആന്റ് ദ സിറ്റി എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ലോസ് ആഞ്ചലീസില്‍ താമസിക്കുന്ന മെലാനി നെസ്‌കഫേ ഉള്‍പ്പെടെയുള്ള വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അഭിനയിച്ചു.
കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആയ മെലാനി ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക്് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സുരേഷ് കണ്ണൂക്കടസുജാത ദമ്പതികളുടെ മകളായ മെലാനിക്ക് ഒരു സഹോദരനുമുണ്ട്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഈ ഇരുപത്തെട്ടുകാരി സജീവമാണ്. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലും മെലാനി അംഗമായ സംഘടനയുണ്ട്.