Image

കെഎംസിസി റിയാദ് പ്രതിഷേധ സംഗമം നടത്തി

Published on 21 December, 2019
കെഎംസിസി റിയാദ് പ്രതിഷേധ സംഗമം നടത്തി

റിയാദ്: ദേശീയ പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്നും ഇതു വഴി രാജ്യത്തെ കലാപ ഭൂമിയാക്കി നേട്ടം കൊയ്യാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച സമര ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, സുധാകരന്‍, സഅദ് സ്വലാഹി, അഷ് റഫ് തങ്ങള്‍ ചെട്ടിപ്പടി, ഉബൈദ് എടവണ്ണ, ജയന്‍ കൊടുങ്ങല്ലൂര്‍, ഹക്കീം മാറത്ത്, കോയ വാഫി, അഡ്വ. ഹബീബ് റഹ്മാന്‍, ഇല്യാസ് പാണ്ടിക്കാട്, സത്താര്‍ കായംകുളം, സഹല്‍ ഹാദി, ഷക്കീല ടീച്ചര്‍, റഹ്മത്ത് അഷ്‌റഫ്, മുഹമ്മദ് ഇഖ്ബാല്‍, ഷംനാദ് കരുനാഗപ്പള്ളി തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു. യു.പി.മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ തിരൂര്‍ സ്വാഗതവും അബ്ദുല്‍ മജീദ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്:ഷക്കീബ് കൊളക്കാടന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക