അഡിലേയ്ഡ്: സിഎസ്ഐ അഡിലേയ്ഡ് സഭക്ക് തുടക്കമായി. അഡിലേയ്ഡ് ആംഗ്ലിക്കന്‍ വികാരി റവ: സജി തോമസിന്റെ നയിച്ച വിശുദ്ധ കുര്‍ബാനയില്‍ അഡിലേയ്ഡ് സഭാ വിശ്വാസികള്‍ പങ്ക് എടുത്തു. റവ. സാംസന് ആശീര്‍വാദം സഹ കാര്‍മികത്വം നിര്‍വഹിച്ചു. സുബാഷ് വചനശൂശ്രൂഷ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ റവ. സജി തോമസ്, റവ. സാംസന് ആശീര്‍വാദം, ആനന്ദ് വര്‍ഗീസ് (മെല്‍ബണ്‍), അനീഷ് ജോണ്‍ (മെല്‍ബണ്‍) എന്നിവര്‍ പ്രസംഗിച്ചു.
സഭയുടെ ജനറല്‍ ബോഡി യോഗത്തില്‍ സിഎസ്ഐ അഡിലേയ്ഡ് സഭ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപെട്ട പ്രസിഡന്റ്് അജിത് സിംസണ്‍ സഭാ ജനങ്ങളെ അഭിസംബോധന ചെയ്തു. മെല്‍ബണ്‍ സിഎസ്ഐ സഭയിലെ പ്രതിനിധികളായ ജസ്റ്റിന് ഇസ്രേല്‍, മനോജ് ഡേവിഡ്, അനീത ആനന്ദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സഭയുടെ പുതിയ കമ്മറ്റി അംഗങ്ങളായ അജിത് സിംസണ്‍ (പ്രസിഡന്റ്), സാനിയ സൂരജ് സാമുവേല്‍ (സെക്രട്ടറി), ജോഷിത മാത്യു (ട്രഷറര്‍), ബെന്സിലാല് ദേവാന്തം, ബീനുമോന് ഡീ, ബിന്‍സി ബാബുരാജ്, ശോഭനം ശോഭിതരാജ് എന്നിവരെ തെരഞ്ഞെടുത്തു.