കുവൈത്ത്: ഭാരതത്തിന്റെ അപ്പോസ്‌തോലനും ഇടവകയുടെ കാവല്‍ പിതാവുമായ മാര്‍ തോമ ശ്ലീഹയുടെ ഓര്‍മ്മയും ഇടവക പെരുന്നാളും, കുവെറ്റ് അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പഴയപള്ളി ഇടവകയില്‍ ഡിസംബര്‍ 13 മുതല്‍ 21 വരെ ഉള്ള തീയതികളില്‍ ആഘോഷിച്ചു.
19 നു നടന്ന റാസയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. 20 നു വിശുദ്ധ കുര്‍ബാനന്തരം നടന്ന പൊതു സമ്മേളനത്തില്‍ സെന്റ് തോമസ് അവാര്‍ഡ് ദാനവും ഇടവകയുടെ പുതിയ വെബ്‌സൈറ്റിന്റെ പ്രകാശനവും നേര്‍ച്ച വിളമ്പും നടന്നു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളി കര്‍പ്പോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി.
ഇടവക വികാരി ഫാ. അനില്‍ വര്‍ഗീസ്, ട്രസ്റ്റി. പോള്‍ വര്‍ഗീസ്, സെക്രട്ടറി. ബോബന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജെറുശലേം ആര്‍ച്ച് ബിഷപ് റവ. മൈക്കിള്‍ ലൂയിസ്, ICC chaplain Rev.Michael Mbona തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍