Image

കേരളത്തില്‍ സ്‌ട്രോക്ക് മൂലമുള്ള മരണത്തില്‍ വര്‍ധന

Published on 26 December, 2019
കേരളത്തില്‍ സ്‌ട്രോക്ക് മൂലമുള്ള മരണത്തില്‍ വര്‍ധന
തിരക്കുപിടിച്ച  ജീവിതത്തിനിടയില്‍ സ്‌ട്രോക്കിനെ കരുതിയിരിക്കണമെന്നും രോഗം ലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നുംം വിദഗ്ധര്‍.  മുംബൈ നഗരത്തില്‍ പ്രതിദിനം  അന്‍പതോളം പേര്‍ക്ക് സ്‌ട്രോക്ക് വരാറുണ്ടെന്നും പലര്‍ക്കും സമയത്തു ചികിത്സ ലഭിക്കുന്നില്ലെന്നുമാണു കണ്ടെത്തല്‍.

കൃത്യസമയത്തു ചികിത്സിച്ചാല്‍ ചില ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗിക്കു നടക്കാനും  മാസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങാനും കഴിയുമെന്നും ഇവര്‍ പറയുന്നു. സ്‌ട്രോക്ക് ലക്ഷണം കണ്ടാലുടന്‍ ആശുപത്രിയില്‍ എത്തിക്കണം.

സംസ്ഥാന സര്‍ക്കാരിന്റെ 108 സൗജന്യ ആംബുലന്‍സ് സര്‍വീസ് എപ്പോഴും ലഭ്യമാണ്.  ഫോണ്‍ ചെയ്താല്‍  ശരാശരി 20 മിനിറ്റിനകം രോഗിയുള്ള സ്ഥലത്തെത്തും. അര മണിക്കുറിനുള്ളില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുമെന്നും മുംബൈ സ്‌ട്രോക്ക് സൊസൈറ്റി ചൂണ്ടിക്കാട്ടി.

ചിരിക്കുമ്പോള്‍ ചുണ്ട് ഒരു വശത്തേക്കു കോടുക, കൈ ഉയര്‍ത്താനും സംസാരിക്കാനും പ്രയാസം എന്നിവ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

രോഗിക്കു നാലര മണിക്കൂറിനുള്ളില്‍ ആവശ്യമായ ചികിത്സ കിട്ടിയിരിക്കണമെന്നതാണ് മുഖ്യമെന്നു സൊസൈറ്റി പ്രസി!ഡന്റ്  ഡോ. ശിരിഷ് ഹസ്തക് ചൂണ്ടിക്കാട്ടി.

രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ക്കും  പുകവലിക്കാര്‍ക്കും സ്‌ട്രോക്ക് സാധ്യത കൂടുതലാണ്.

ഇത്തരം രോഗങ്ങളുള്ളവര്‍  കൃത്യമായി മരുന്നു കഴിക്കുകയും  വ്യായാമം, ആഹാരം, വിശ്രമം, ഉറക്കം എന്നിവയില്‍ നിഷ്ഠ പാലിക്കുകയും വേണം.

പുകവലി നിര്‍ത്തണം. മാനസിക സമ്മര്‍ദമാണ് നിയന്ത്രിക്കേണ്ട മറ്റൊന്ന്. തൊഴില്‍ സമ്മര്‍ദമാണ് നഗരത്തില്‍ ഏറെ പേര്‍ക്കും മാനസിക സമ്മര്‍ദത്തിനു കാരണമായി കണ്ടെത്തിയിരിക്കുന്നത്.

സ്‌ട്രോക്ക് മൂലമുള്ള മരണം വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1990 ല്‍ മരണത്തോതില്‍ 13ാം സ്ഥാനത്ത് ആയിരുന്നെങ്കില്‍ 2016ല്‍ ഇത് 10ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക