Image

മസ്‌ക്കറ്റില്‍ വിവിധ ദേവാലയങ്ങളില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷയും ക്രിസ്മസ് ആഘോഷവും നടന്നു.

ബിജു വെണ്ണിക്കുളം Published on 27 December, 2019
മസ്‌ക്കറ്റില്‍  വിവിധ  ദേവാലയങ്ങളില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷയും ക്രിസ്മസ് ആഘോഷവും നടന്നു.
മസ്‌കറ്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്തുമസ് നോടെ അനുബന്ധിച്ചുള്ള ജനനപ്പെരുനാള്‍ ശുശ്രൂഷയും പാതിരാ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും നടന്നു.

റൂവി. സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് നോടെ അനുബന്ധിച്ചുള്ള ജനനപ്പെരുനാള്‍ ശുശ്രൂഷ നടന്നു. ശുശ്രൂഷക്ക് ഫാദര്‍ രാഹുല്‍ റാമോസ്, ഫാദര്‍ ബിജു കുടിലില്‍, ഫാദര്‍ ജോര്‍ജ് ആന്റണി, ഫാദര്‍ മരിയന്‍, ഫാദര്‍ ബോസ് ഫാദര്‍ ഫ്രാങ്ക്, എന്നിവര്‍ നേതൃത്വം നല്‍കി.

മസ്‌ക്കറ്റ് മാര്‍ ഗ്രിഗോറിയോസ്. ഓര്‍ത്തഡോക്സ് മഹാ. ഇടവകയിലെ ജനനപെരുന്നാള്‍ ശുശ്രൂഷയ്ക്ക് ജോഷ്വ മോര്‍ നിക്കാതിമോസ് മെത്രാപ്പോലീത്ത, ഫാദര്‍ പി .ഒ. മത്തായി, ഫാദര്‍ ബിജോയ് വര്‍ഗീസ്, ഫാദര്‍ ഗീവര്‍ഗീസ് മാത്യു. എന്നിവര്‍ നേതൃത്വം നല്‍കി.

റൂവി  മാര്‍ത്തോമ ദേവാലയത്തില്‍ ക്രിസ്തുമസ്‌നോടെ അനുബന്ധിച്ചുള്ള ജനനപ്പെരുനാള്‍ ശുശ്രൂഷ നടന്നു. ശുശ്രൂഷക്ക് വികാരി റവ. ഫാദര്‍ കെ . മാത്യു നേതൃത്വം നല്‍കി.

റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷക്ക് ഫാ. ഷിജോ. ടി. സ്‌കറിയ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരുന്നു.

മസ്‌ക്കറ്റിലെ , ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷക്ക് വികാരി ഫാദര്‍ അഭിലാഷ് എബ്രഹാം നേതൃത്വം നല്‍കി. തുടര്‍ന്ന്, ക്രിസ്തുമസ് ഡിന്നര്‍ ഉണ്ടായിരുന്നു.

സൊഹാര്‍ സെന്റ് ഗീഗോറിയോസ് യാക്കോബായ ദേവാലയത്തില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷക്ക് ഫാദര്‍ഡെയിന്‍ മാത്യു നേതൃത്വം നല്‍കി. തുടര്‍ന്ന്, ക്രിസ്തുമസ് ഡിന്നര്‍ ഉണ്ടായിരുന്നു.

മസ്‌ക്കറ്റിലെ , സെന്റ് എഫ്രയീം ക്നാനായ ദേവാലയത്തില്‍. ജനനപ്പെരുനാള്‍ ശുശ്രൂഷക്ക് ഫാദര്‍ എബി സ്‌കറിയ മട്ടയ്ക്കല്‍ , നേതൃത്വം നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരുന്നു.

സലാല സെന്റ് ജോണ്‍സ് യാക്കോബായ. ദേവാലയത്തില്‍. ജനനപ്പെരുനാള്‍ ശുശ്രൂഷക്ക് ഫാദര്‍ പി.ജെ. ജോബി നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു.

സെന്റ് ജെയിംസ് സി.എസ്. ഐ ഇടവകയുടെ ക്രിസ്തുമസ് നോടെ അനുബന്ധിച്ചുള്ള വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ റൂവി. സെന്റ് ജെയിംസ് സി.എസ്. ഐ പള്ളിയില്‍ ഫാദര്‍ അനില്‍ തോമസ് നേതൃത്വം നല്‍കി.
മസ്‌ക്കറ്റില്‍  വിവിധ  ദേവാലയങ്ങളില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷയും ക്രിസ്മസ് ആഘോഷവും നടന്നു.മസ്‌ക്കറ്റില്‍  വിവിധ  ദേവാലയങ്ങളില്‍ ജനനപ്പെരുനാള്‍ ശുശ്രൂഷയും ക്രിസ്മസ് ആഘോഷവും നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക