Image

ബോട്ടോക്‌സ് ചികിത്സ: കേരളത്തിലും വ്യാപകം, പാര്‍ശ്വഫലം സൂക്ഷിക്കുക

Published on 27 December, 2019
ബോട്ടോക്‌സ് ചികിത്സ: കേരളത്തിലും വ്യാപകം, പാര്‍ശ്വഫലം സൂക്ഷിക്കുക
മുഖ സൗന്ദര്യം കൂട്ടുന്ന ബോട്ടോക്‌സ് ചികിത്സ കേരളത്തിലും വ്യാപകം. ഒരു കുത്തിവെപ്പിലൂടെ പുതിയമുഖം സ്വന്തമാക്കാമെന്നതാണ് ചികിത്സയുടെ സവിശേഷത. കുത്തിവെപ്പിലൂടെ പേശികളില്‍ മാറ്റംവരുന്നതിനാലാണ് മുഖഭാവം മാറുന്നത്.

മുഖത്തെ ചുളിവുകള്‍ മായ്ക്കാനും സൗന്ദര്യംകൂട്ടാനും ബോട്ടോക്‌സ് ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വന്‍കിട ബിസിനസുകാരും സിനിമാതാരങ്ങളുമാണ് ചികിത്സയ്‌ക്കെത്തുന്നവരില്‍ ഏറെയും. സംസ്ഥാനത്ത് ആയിരത്തോളം ബ്യൂട്ടിക്ലിനിക്കുകളില്‍ ബോട്ടോക്‌സ് കുത്തിവെപ്പിന് സൗകര്യമുണ്ട്. ചില ആശുപത്രികളിലും ഇത് ചെയ്യുന്നുണ്ട്. പേരുകേട്ട 

'ബോട്ടുലിനം ടോക്‌സിന്‍' എന്ന വിഷവസ്തുവില്‍നിന്ന് സംസ്കരിച്ചെടുക്കുന്നതാണ് ബോട്ടോക്‌സ് കുത്തിവെപ്പിന് ഉപയോഗിക്കുന്ന മിശ്രിതം. ഇത് കുത്തിവെക്കുന്നതോടെ ചുളിവുണ്ടാക്കുന്ന മുറുക്കമുള്ള പേശികള്‍ക്ക് താത്കാലികമായി അയവുണ്ടാകും. ഇത് ചുളിവുകളെ മറയ്ക്കും. ചുളിവുകളുടെ എണ്ണമനുസരിച്ചാണ് കുത്തിവെക്കാനുള്ള ബോട്ടോക്‌സ് യൂണിറ്റിന്റെ അളവ് നിശ്ചയിക്കുന്നത്. ചുളിവുകള്‍ അധികമുള്ളവര്‍ക്ക് 50 യൂണിറ്റ് ബോട്ടോക്‌സ് വരെ കുത്തിവെക്കേണ്ടിവരും. ഇതിന് 15,000 രൂപവരെ ചെലവാകും. ഒരിക്കല്‍ കുത്തിവെച്ചാല്‍ ആറുമുതല്‍ എട്ടുമാസംവരെയേ ഫലംകിട്ടൂ.

സൗന്ദര്യവര്‍ധകചികിത്സയുടെ ഭാഗമായി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ് ബോട്ടോക്‌സ് ചികിത്സ. വിദഗ്ധരായ ഡോക്ടര്‍മാരുടെ കീഴില്‍മാത്രമേ ചികിത്സ നടത്താവൂ. ബോട്ടോക്‌സ് മരുന്നിന് പാര്‍ശ്വഫലങ്ങളുണ്ട്. ത്വക്കിന്റെ ശരിയായ പാളിയില്‍ ബോട്ടോക്‌സ് കുത്തിവെച്ചില്ലെങ്കില്‍ ശരീരത്തിന് ദോഷമാണ്. അമിതഡോസ് കുത്തിവെച്ചാല്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളെയും ബാധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക