Image

ആന്റിബയോട്ടിക്ക് വാങ്ങാന്‍ ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പടി വേണം

Published on 28 December, 2019
ആന്റിബയോട്ടിക്ക് വാങ്ങാന്‍ ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പടി വേണം
ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നു ഫാര്‍മസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നു നിര്‍ദേശിച്ച് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് സംബന്ധിച്ചു ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അംഗങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതു കമ്പനികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമപ്രകാരം എച്ച്, എച്ച് 1 പട്ടികയില്‍ വരുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ല. എന്നാല്‍ നിയന്ത്രണം ഒരിടത്തും ഫലപ്രദമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ പുതിയ നിര്‍ദേശം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നതിനാല്‍ അണുബാധയ്‌ക്കെതിരെ ഇവ ഫലപ്രദമാകുന്നില്ല. അമിത മരുന്നുപയോഗം കുറയ്ക്കുക എന്നതാണു പുതിയ ഉത്തരവിന്റെ ലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക