Image

അവനവനിലേക്കു ചുരുങ്ങരുതെന്ന ആഹ്വാനവുമായി മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

Published on 28 December, 2019
അവനവനിലേക്കു ചുരുങ്ങരുതെന്ന ആഹ്വാനവുമായി മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

വത്തിക്കാന്‍ സിറ്റി: ലോകത്തെ അനീതികളില്‍നിന്നു മുക്തമാക്കാന്‍ അവനവനിലേക്കു ചുരുങ്ങുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ചവ്യാധികളിലും പെട്ട് നട്ടം തിരിയുന്ന ജനങ്ങള്‍ക്കായി അദ്ദേഹം ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടെ പ്രാര്‍ഥനയും നടത്തി.

ക്രിസ്തു മത വിശ്വാസികള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന ചില ആഫ്രിക്കന്‍ പ്രദേശങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാരും മത വിശ്വാസികളും നേരിടുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു പരാമര്‍ശം.

തെക്കന്‍ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആഹ്വാനവും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക