Image

ഫോക്കിനു പുതിയ നേതൃത്വം

Published on 28 December, 2019
ഫോക്കിനു പുതിയ നേതൃത്വം


കുവൈത്ത് സിറ്റി : കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ 2020 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബിജു ആന്റണി (പ്രസിഡന്റ്), സാബു ടി.വി, ബാലകൃഷ്ണന്‍ ഇ.വി, വിനോജ് കുമാര്‍.കെ (വൈസ് പ്രസിഡന്റുമാര്‍), സലിം എം.എന്‍ (ജനറല്‍ സെക്രട്ടറി), മഹേഷ് കുമാര്‍ (ട്രഷറര്‍), ഗിരിമന്ദിരം ശശികുമാര്‍ (ജോയിന്റ് ട്രഷറര്‍), ശ്രീഷിന്‍ എം.വി (അഡ്മിന്‍), ലിജീഷ് പി (മെമ്പര്‍ഷിപ്പ്), രാജേഷ് എ.കെ (സ്‌പോര്‍ട്‌സ്), രാജീവ് എം.വി (ആര്‍ട്‌സ്), ഹരി കെ. നമ്പ്യാര്‍ (ചാരിറ്റി) എന്നിവരെയും 13 അംഗ കേന്ദ്രകമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.

മംഗഫ് നജാത്ത് സ്‌കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗം ഫോക് ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിന്‍ സെക്രട്ടറി ലിജീഷ് അനുശോചനപ്രമേയവും ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ചാരിറ്റി സെക്രട്ടറി ഉദയരാജ് ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിനോജ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സന്തോഷ് സി.എച്ച് അവതരിപ്പിച്ചു. മെമ്പര്‍ഷിപ്പ് സെക്രട്ടറി ശ്രീഷിന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സലിം എം.എന്‍ നന്ദിയും പറഞ്ഞു.
അബാസിയ, ഫാഹഹീല്‍, സെന്‍ട്രല്‍ എന്നീ മേഖലകളില്‍ നിന്നായി മുന്നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക