Image

അഭയാര്‍ഥികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്ന നിയമം ഓസ്ട്രിയന്‍ കോടതി റദ്ദാക്കി

Published on 29 December, 2019
അഭയാര്‍ഥികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്ന നിയമം ഓസ്ട്രിയന്‍ കോടതി റദ്ദാക്കി

വിയന്ന: അഭയാര്‍ഥികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കി. ആനുകൂല്യം നേടാന്‍ ജര്‍മന്‍ അല്ലെങ്കില്‍ ഇംഗ്‌ളീഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കണമെന്ന മുന്‍ വലതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

കുറഞ്ഞ ആനുകൂല്യമായ 863 യൂറോയില്‍ നിന്ന് 300 യൂറോ കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്‌കരണമാണ് മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. ജര്‍മന്‍, അല്ലെങ്കില്‍ ഇംഗ്‌ളീഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കാന്‍ കഴിയാത്തവര്‍ക്കായിരുന്നു ഇത്.

കുട്ടികള്‍ കൂടുന്നതിനനുസരിച്ച് ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള വ്യവസ്ഥയും കോടതി റദ്ദാക്കി. ഇതും ഭരണഘടനാ വിരുദ്ധമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമം നടപ്പാക്കിയതു മുതല്‍ ചര്‍ച്ച് ഗ്രൂപ്പുകളും ദാരിദ്യ്ര വിരുദ്ധ സംഘടനകളും ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചു വരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക