Image

ഷിജിമോന്‍ ജേക്കബിന് പ്രിസം അവാര്‍ഡ്

ജീമോന്‍ റാന്നി Published on 31 December, 2019
ഷിജിമോന്‍ ജേക്കബിന് പ്രിസം അവാര്‍ഡ്
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ മികച്ച റിയല്‍റ്റര്‍ക്കു നല്‍കുന്ന 2019 ലെ പ്രിസം അവാര്‍ഡിന് ഇന്ത്യക്കാരനും മലയാളിയുമായ ഷിജിമോന്‍ ജേക്കബ് അര്‍ഹനായി. ഹൂസ്റ്റണിലെ ആയിരക്കണക്കിന് റിയല്‍റ്റര്‍മാരെ പിന്തള്ളിയാണ് ഷിജിമോന്‍ ഈ നേട്ടം കൈവരിച്ചത്. 2016 ലും ഈ അവാര്‍ഡിന് ഷിജിമോന്‍ അര്‍ഹനായിരുന്നു. 1941 ല്‍ സ്ഥാപിതമായ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അന്ന് അവാര്‍ഡ് സ്വന്തമാക്കിയത്. പല ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകള്‍ക്കും , അഭിമുഖങ്ങള്‍ക്കും, പ്രസന്റേഷനുകള്‍ക്കും ശേഷമാണ് ജേതാവിനെ നിശ്ചയിക്കുന്നത് എന്നത് അവാര്‍ഡിന്റെ തിളക്കം കൂട്ടുന്നു.

ഹൂസ്റ്റണിലെ  ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന  പ്രൗഢഗംഭീരമായ ചടങ്ങില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ആയിരത്തിലധികം പ്രമുഖരെ സാക്ഷിനിറുത്തി ഷിജിമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ബില്‍ഡര്‍മാരോട് നല്ല ബന്ധം നിലനിറുത്തി കസ്റ്റമേഴ്‌സിന് പരമാവധി ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്ന ഷിജിമോന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ പരിവര്‍ത്തനമാണ് കൊണ്ടുവന്നിരിക്കുന്നത്. കഠിനാധ്വാനവും, ഉത്സാഹവും വഴി ഓരോ ഇടപാടിലുമുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസിലാക്കി ഉപഭോക്താവിന് ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഷിജിമോന് സാധിക്കുന്നു. കസ്റ്റമേഴ്‌സിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഇടപാടുകളിലൂടെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളില്‍ വിശ്വാസ്യതയുടെ സവിശേഷമായ ഒരു പാത വെട്ടിത്തുറക്കുവാന്‍ ഷിജിമോന് കഴിഞ്ഞിട്ടുണ്ട്.

ഹോട്ടല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദധാരിയായ ഷിജിമോന്‍ ലണ്ടനിലെ ആഢംബര ഹോട്ടലില്‍ ജോലി ചെയ്യവേയാണ് എച്ച് 1 ബി വിസ നേടി 2006 ല്‍ അമേരിക്കയില്‍ എത്തിയത്. തൊടുപുഴ മുട്ടം ഇഞ്ചേനാട്ടില്‍ കുടുംബാംഗമായ ഷിജിമോന്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. 



ഷിജിമോന്‍ ജേക്കബിന് പ്രിസം അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക