Image

ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും

കൈരളി ന്യൂയോര്‍ക്ക്‌ Published on 14 May, 2012
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും
നല്ലൊരു ചൊല്ലാണിത്‌ - എന്നാല്‍ ഉപ്പു തിന്നാന്‍ പ്രേരിപ്പിച്ചവനോ? എല്ലാത്തിനും തീര്‍ച്ചയായും ഒരു തുടക്കമുണ്ട്‌. ആ തുടക്കത്തില്‍ നിന്നാണ്‌ അത്‌ പടര്‍ന്നു പന്തലിക്കുക്കുത്‌.നന്മയായിട്ടും തിന്മയായിട്ടും.

കഴിഞ്ഞയാഴ്‌ചയില്‍ ന്യൂജേഴ്‌സിയില്‍ ഒരു വിധിയുണ്ടായി. റിഡ്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന ധരുണ്‍ രവി തന്റെ സഹപാഠിയുടെ സ്വവര്‍ഗ രതി കേളികള്‍ വെബിലാക്കി മറ്റു സുഹൃത്തുക്കളെ കാണിച്ചെന്നും അതിന്റെ പേരില്‍ മനം നൊന്ത്‌ ക്ലമന്റ്‌ എന്ന കുട്ടി ജോര്‍ജ്ജ്‌ വാഷിംഗ്‌ടണ്‍ പാലത്തില്‍ നിന്നും ഹഡ്‌സന്‍ റിവറിലേക്ക്‌ ചാടി ആത്മഹത്യ ചെയ്‌തെന്നും; അതിനു കാരണക്കാരന്‍ രവിയാണെന്നുമാണ്‌ ജൂറികളുടെ കണ്ടെത്തല്‍.

ഈ വിചിത്രമായ വിധിയെ പലവിധത്തിലും വ്യാഖ്യാനിക്കാം. ക്ലമന്റ്‌ എന്ന കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്തോ അല്‍പം സ്‌പെല്ലിിംഗ്‌ മിസ്റ്റെയ്‌ക്കുള്ള കുട്ടിയാണെന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലാകും . അല്ലെങ്കില്‍ എവന്‌ വേറെ എന്തെങ്കിലുംമാനസിക പിരിമുറുക്കം -അങ്ങനെ അങ്ങനെ പല പല കാരണങ്ങളും ഊഹിക്കാം . പക്ഷേ നമ്മുടെ വിഷയമതല്ല -

ധരുണ്‍ രവി എന്തുകൊണ്ട്‌്‌ മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്ന ഒരു കുട്ടിയായി മാറി - ഇതെങ്ങനെ സംഭവിച്ചു. ഇതാണ്‌ നമ്മുടെ വിഷയം. തീര്‍ച്ചയായും മാതാപിതാക്കള്‍ തന്നെയാണ്‌ അതിനു ത്തരവാതിതകള്‍ !

ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണ വേളയില്‍ സ്വന്തം ഭവനമാണ്‌ സകലതിനും അടിത്തറപാകുന്നത്‌ . വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കുന്നതാണ്‌ അവനെയൊ അവളെയൊ ജീവിതത്തില്‍ ആരെങ്കിലുമൊക്കെയാക്കി തീര്‍ക്കുന്നത്‌ . കുട്ടികളുടെ ചെറുപ്പകാലങ്ങളില്‍ മാതാപിതാക്കള്‍ പരദൂഷണ കുതുകികളാണെങ്കലോ..? കുഴയാനയുടെ കുട്ടികളോട്‌ മുമ്പോട്ട്‌ നടക്കാന്‍ കല്‍പിച്ചാല്‍ സാധിക്കുമോ ? തീര്‍ച്ചയായും കുട്ടികളിലും മാതാപിതാക്കള്‍ നിത്യേന കാട്ടിത്തരുന്ന പാത, അവര്‍ അറിയാതെ അവരില്‍ അന്തര്‍ലീനമാകും.

ഈ ലേഖകന്‍ തന്റെ കുട്ടികളുടെ ചെറുപ്പത്തില്‍ അവരോട്‌ പറയുമായിരുന്നു. നുണ പറയരുത്‌. ഒരു ദിവസം വീട്ടില്‍ ഒരു ഫോണ്‍ വന്നപ്പോള്‍ അഞ്ചു വയസ്സായ മകളോട്‌ പറഞ്ഞു - ഡാഡി ഇവിടെ ഇല്ലെന്ന്‌ പറയാന്‍ - ഒരു സെക്കന്റ്‌ താമസിച്ചില്ല, അവള്‍ തിരിച്ചടിച്ചു - ഡാഡി എന്റെ അടുത്തു പറഞ്ഞില്ലേ നുണ പറയെരുതെന്ന്‌- ഡാഡിയുടെ തെറ്റ്‌ ഡാഡി വിനയത്തോടെ സ്വീകരിച്ചു.
കുട്ടികളുടെ വളര്‍ച്ചയുടെ കാലം പ്രത്യേകിച്ച്‌ 4 മുതല്‍ 12 വയസ്സു വരെയുള്ള കാലം, കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അവരുടെ തലച്ചോറില്‍ ചേക്കേറുന്ന അവസരമാണ്‌ . ഈ സമയം മാതാപിതാക്കള്‍ കഴിവതും ആത്മസംയമനം പാലിച്ചു വേണം പറയാനും പ്രവര്‍ത്തിക്കുവാനും .
ഒരിക്കല്‍ തോക്കിന്റെ ഉപയോഗത്തെക്കുറിച്ച്‌ അമേരിക്കയില്‍ ഒരു സര്‍വ്വേ നടത്തി. ഗ്രാമങ്ങളിലുള്ള കുട്ടികളോട്‌ ഗണ്ണിന്റെ ഉപയോഗമെന്താണെന്ന്‌ ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു, മാനിനെ വെടിവെയ്‌ ക്കാനാണെന്ന്‌. സിറ്റിയിലുള്ള കുട്ടികളോട്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു - മമ്മിയെ വെടി വെയ്‌ക്കാനാണെന്ന്‌.

ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം- വളരെ അര്‍ത്ഥവത്തായ ഒരു ചൊല്ലാണ്‌.

ഇവിടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യം കുട്ടികളുടെ വളര്‍ച്ചാസമയത്ത്‌ വീട്ടിലിരുന്ന്‌ മറ്റുള്ളവരുടെ കുറ്റം പറയരുത്‌ - പരദൂഷണം ഒരിക്കലും പാടില്ല. ഒരിക്കലും കുഴിയാനകളാകരുത്‌ .

അമേരിക്കയിലെത്തിയ ഇന്‍ഡ്യക്കാരില്‍ ഒരു പറ്റം അഹങ്കാരികളാണ്‌. നാട്ടിലായിരുന്നപ്പോള്‍ അന്തിക്ക്‌ മണ്ണെണ്ണ വാങ്ങിക്കാന്‍ സാധിക്കാതെ വന്നവരും , അമേരിക്കയില്‍ വന്നെത്തി അല്‍പം ചില്ലറ കണ്ടുകഴിഞ്ഞപ്പോള്‍ അഹങ്കാരത്തിന്റെ കൊടുമിടിയിലേക്ക്‌ പാഞ്ഞടുക്കുന്ന കാഴ്‌ചയാണ്‌ ഇവിടെ നാം കാണുന്നത്‌. പക്ഷേ എളിമയല്ലേ നമുക്കാവശ്യം. ഏറ്റുവും ഉയരത്തില്‍ വളരുന്ന ഇല്ലിത്തലപ്പ്‌ താഴേയ്‌ക്ക്‌ വളഞ്ഞല്ലേ ഉയരത്തിലേക്ക്‌ ഉയരുന്നത്‌. ഒരു മാവിന്‍ കൊമ്പില്‍ ധാരാളം മാമ്പഴം ഉണ്ടായി കഴിയുമ്പോള്‍ കൊമ്പുകള്‍ താഴേയ്‌ക്കല്ലെ ചായുന്ന ത്‌ ? എന്തുകൊണ്ടാണ്‌ അല്‍പം ചില്ലറ കയ്യില്‍ കിട്ടിയ മനുഷ്യന്‍ ബുദ്ധിമാനെന്ന്‌ സ്വയം അഭിമാനിക്കുന്ന മനുഷ്യന്‍ എളിമയെ പുല്‍കുന്നതിനു പകരം പൊങ്ങച്ചത്തിലേക്കും ധിക്കാരത്തിലേക്കും വഴുതി വീഴുന്നത്‌ ? ഇതല്ലേ കുട്ടികളും കണ്ടു പഠിക്കുന്നത്‌ .

കുട്ടികളുടെ വളര്‍ച്ചാ സമയത്ത്‌ മാതാപിതാക്കള്‍ എപ്പോഴും മാതൃകാപരമായിരിക്കണം. നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുന്നെങ്കില്‍ പരദൂഷണം പാടെ നിര്‍ത്തണം. പ്രതിഫലേച്ഛ കൂടാതെ കര്‍മ്മ നിരതനാകുക - അതാണ്‌ ഗീതോപദേശം. എല്ലാവരെയും കഴിവതും സ്‌നേഹിക്കുക - സ്വന്തം കണ്ണിലെ കരടെടുക്കുക, അതാണ്‌ പുതിയ നിയമം പഠിപ്പിക്കുന്നത്‌.

പരദൂഷണം പോലെ തന്നെ മനുഷ്യന്‌ വിന വരുത്തുന്ന മറ്റൊന്നാണ്‌ - ഹിപ്പോക്രസി . ഒരിക്കലും അതു പാടില്ല. പറയുന്നതുപോലെ തന്ന പ്രവര്‍ത്തിക്കുക. കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ ഇതെല്ലാം കണ്ടാണ്‌ വളരുന്നതെനന്‌ മനസ്സിലാക്കുക. ജീവിതത്തില്‍ എപ്പോഴും ഒരു സ്ഥിരമായ പോളിസി ഉണ്ടാകണം . ഈ വിഷയങ്ങളെപ്പറ്റി കുറിക്കുകയാണെങ്കില്‍ പേജുകള്‍ എഴുതി മിറക്കാം പക്ഷേ നമുക്കതിവിടെ ആവശ്യമില്ല; ജീവിതത്തില്‍ പാലിക്കേണ്ട ചില മിനിമം റിക്വയര്‍മന്റുകള്‍ ഓര്‍മ്മപ്പെടുത്താന്‍ ഒരു ശ്രമം നടത്തുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌.

വശ്യ സുന്ദരമായ ഒരു ജീവിതം സ്വപ്‌നം കണ്ട ധരുണ്‍ രവിയുടെ ജീവിതത്തില്‍ കരിനിഴല്‍ പരത്തിയതിനു മുഖ്യ കാരണക്കാര്‍ രവിയുടെ മാതാപിതാക്കള്‍ തന്നെയാകാനാണ്‌ എല്ലാ സാധ്യതയും.

തെറ്റുകള്‍ എല്ലാവരും ചെയ്യും, പക്ഷേ അടുത്ത നിമിഷത്തില്‍ തന്നെ പശ്ചാത്തപിക്കാനുള്ള മനസ്ഥിതി മാതാപിതാക്കളില്‍ ഉണ്ടാകണം . അങ്ങനെയൊരു സ്ഥിതി വിശേഷം കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇങ്ങനെയുള്ള ദാരുണ സംഭവങ്ങള്‍ കൂട്ടികള്‍ക്കുണ്ടാകില്ല.

കുട്ടികളുടെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ അവരുടെ മാതാപിതാക്കള്‍ തന്നെ. മാതാപിതാക്കള്‍ നല്ല ചെയ്‌താല്‍ കുട്ടികള്‍ അതിന്റെ ഫലം നന്നായി ആസ്വദിക്കും. തിന്മ ചൊയ്‌താലോ - ചിന്തിക്കുക!
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക