Image

നീനാ കൈരളിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ജനുവരി 4 ന്

Published on 31 December, 2019
നീനാ കൈരളിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ജനുവരി 4 ന്
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ 'പൗര്‍ണമി 2019/20' ജനുവരി നാലിനു നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കും.ഈ വര്‍ഷത്തെ പരിപാടികളുടെ വിശിഷ്ടാതിഥികളായി Mary Fogatry (INMO Assistant Director of Indutsrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവര്‍ പങ്കെടുക്കുന്നു.

ക്രിസ്മസ് കരോള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങള്‍,ഗാനമേള, ക്രിസ്മസ് പാപ്പയെ വരവേല്‍ക്കല്‍, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാല്‍ സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.കൂടാതെ

നീനാ കൈരളി അംഗങ്ങള്‍ വേഷമിടുന്ന 'അപ്പൂപ്പന്‍ താടി' എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകും.

ഡിസംബര്‍ 21 ന് കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് നടത്തപ്പെട്ട അലങ്കാര മത്സരത്തില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ച് നടക്കും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.

ആഘോഷ പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ റിനു കുമാരന്‍ രാധാനാരായണന്‍, വിമല്‍ ജോണ്‍, വിശാഖ് നാരായണന്‍, അഞ്ജിത എബി, വിനിത പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക