Image

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ ഗംഭീരമായി

Published on 31 December, 2019
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ ഗംഭീരമായി


മാഞ്ചസ്റ്റര്‍: ഐഡിയാ സ്റ്റാര്‍സിംഗേഴ്സ് ജോബി ജോണും , ആന്‍ മേരിയും അടിപൊളി പാട്ടുകളുമായി പാടിക്കയറിയപ്പോള്‍ മിമിക്രിയും കോമഡി സ്‌കിറ്റുകളുമായി കലാഭവന്‍ ദിലീപും,അനൂപ് പാലായുംഒത്തുചേര്‍ന്നതോടെ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (സരമാ) ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.മെലഡികളില്‍ തുടങ്ങി പിന്നീട് അടിപൊളി പാട്ടുകളിലേക്ക് കത്തികയറിയതോടെ നൃത്തച്ചുവടുകളുമായി കാണികളും ഒപ്പം ചേര്‍ന്നു.

വൈകുന്നേരം ആറിനുസിറോ മലബാര്‍ മാഞ്ചസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ ആമുഖ പ്രഭാഷണത്തോടെ വിഥിന്‍ഷോ ഫോറം സെന്ററില്‍ പരിപാടികള്‍ക്ക് തുടക്കമായി.തുടര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷത്തെ വളര്‍ച്ചയുടെ പടവുകള്‍ ഉള്‍പ്പെടുത്തിയ ഡോക്യൂമെന്ററി പ്രദര്‍ശനം നടന്നു. ഇതേത്തുടര്‍ന്നാണ് ഗാനമേളക്ക് തുടക്കമായത്.

മെലടികളില്‍ തുടങ്ങിയ ജോബി ജോണും,ആന്‍മേരിയും ആസ്വാദക ഹൃദയങ്ങളില്‍ നിറച്ചാര്‍ത്താണിയിച്ചു .തുടര്‍ന്ന് നാടന്‍ പാട്ടുകളിലൂടെ അടിപൊളിപ്പാട്ടുകളിലേക്കു കടന്നതോടെ നൃത്തച്ചുവടുകളുമായി കാണികളും ഒപ്പം ചേര്‍ന്നു.ഇവക്കൊപ്പം അസോസിയേഷനിലെ യുവ പ്രതിഭകള്‍ നൃത്ത ചുവടുകളുമായി വേദിയില്‍ എത്തി. ഇടവേളയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ് അധ്യക്ഷത വഹിച്ചപ്പോള്‍ സിറോ മലബാര്‍ മാഞ്ചസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ , സിറോ മലങ്കര ചാപ്ലിന്‍ ഫാ രഞ്ജിത്,ഫാ.മാത്യു കരിയിലക്കുളം,ഫാ.റോബി ആലഞ്ചേരി തുടങ്ങിയവര്‍ വിശിഷ്ട അതിഥി കളായി പരിപാടികളില്‍ പങ്കെടുത്തു.വൈദീകര്‍ സംയുക്തമായി തിരിതെളിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.മുന്‍ പ്രഡിഡന്റുമാര്‍ ഉള്‍പ്പെടെ അസോസിയേഷന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ്,സെക്രട്ടറി ബിന്റോ സൈമണ്‍,കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2010 ജനുവരി 16നാണ് അസോസിയേഷന് തുടക്കമായത് .അന്ന് വിദിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂളില്‍ വച്ചു വച്ചുനടന്ന ഉദ്ഘാടന ചടങ്ങില്‍ ബഹു. ഇഗ്നേഷസ് പഴയപള്ളി അച്ഛനും ബഹു മാത്യു കരിയിലാകുളം അച്ഛനു ചേര്‍ന്ന് വിശുദ്ധ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രഥമ പ്രസിഡന്റ് ജോസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റിഅന്‍പതോളം കുടുംബങ്ങള്‍ പങ്കെടുത്ത സമ്മേളനം അനുഗ്രഹ വര്‍ഷത്തിന്റെ തുടക്കമാര്‍ന്നു. മാഞ്ചസ്റ്ററിലെ വിദിന്‍ഷോയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കാത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയാണ് കെസിഎഎം.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക