Image

ഫോക്സ് വാഗന്‍ കാര്‍കമ്പനി അടിയന്തിരമായി ഐടി വിദഗ്ധരെ തേടുന്നു

Published on 31 December, 2019
ഫോക്സ് വാഗന്‍ കാര്‍കമ്പനി അടിയന്തിരമായി ഐടി വിദഗ്ധരെ തേടുന്നു

ബര്‍ലിന്‍: ലോകോത്ത കാര്‍ കമ്പനിയായായ ജര്‍മനിയിലെ ഫോക്സ് വാഗന്‍ ഗ്രൂപ്പ് ഐടി വിദഗ്ധരെ അടിയന്തിരമായി തേടുന്നു. കമ്പനിയുടെ സോഫ്റ്റ്വെയര്‍ വികസനം പുനസംഘടിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളെ ഉടനടി നിയമിയ്ക്കുന്നത്.ഇന്‍ഡ്യയില്‍ നിന്നുള്ള പ്രത്യേകിച്ച് മലയാളികളായ ഐടി പ്രൊഫഷണലുകള്‍ക്ക് ഏറെ ജോലി സാദ്ധ്യതയുണ്ട്.

2020 തുടങ്ങുന്നതോടെപുതിയ സോഫ്റ്റ് വെയര്‍ യൂണിറ്റില്‍ 2500 വിദഗ്ധരെ നിയമിക്കാന്‍ ഫോക്സ് വാഗന്‍ പദ്ധതിയിടുന്നത്. കൂടാതെ, വോള്‍ഫ്സ്ബര്‍ഗിലെ കമ്പനിയാസ്ഥാനത്ത് നൂറുകണക്കിന് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെയും സ്വയം പരിശീലിപ്പിക്കാന്‍ പദ്ധതിയായിട്ടുണ്ട്.

2020 ന്റെ തുടക്കം മുതല്‍, മുന്‍പ് പ്രഖ്യാപിച്ചതുപോലെ, വാഹനമേഖലയില്‍ വീണ്ടും പിടിമുറുക്കി ഐടിയിലെ കഴിവുകള്‍ സംയോജിപ്പിച്ച് ഇലക്ട്രോ കാറുകള്‍ നിര്‍മ്മിയ്ക്കാനാണ് പദ്ധതിയെന്ന് കമ്പനി വിശദമാക്കുന്നു.

2025 ഓടെ, ബാഹ്യ ജോലിക്കാരുള്‍പ്പടെ കമ്പനിയുടെ സ്വന്തം ബ്രാന്‍ഡുകളില്‍ നിന്നുള്ള സ്പെഷ്യലിസ്ററുകള്‍ എന്നിവരുള്‍പ്പെടെ പതിനായിരത്തിലധികം ഐടി വിദഗ്ധരെ ആവശ്യമുണ്ടെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.

'മെയ്ഡ് ഇന്‍ ജര്‍മ്മനി' കാറുകള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായിട്ടാണ് കമ്പനി ഐടിക്കാരെ തേടുന്നത്. 'വരും വര്‍ഷത്തില്‍ ജര്‍മനിയില്‍ മാത്രം വൈദ്യുതീകരണം മുതല്‍ ഡിജിറ്റൈസേഷന്‍, സോഫ്റ്റ്വെയര്‍ വികസനം, കണക്റ്റിവിറ്റി എന്നിവയിലേക്കുള്ള മൊബിലിറ്റി മേഖലകളില്‍ 10,000 ഓളം വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' വിഡബ്ള്യു മാനവ വിഭവശേഷി ഡയറക്ടര്‍ ഗുന്നാര്‍ കിലിയന്‍ പറഞ്ഞു. വിഡബ്ള്യുവിന്റെ സ്വയം വികസിപ്പിച്ച സോഫ്റ്റ്വെയറിന്റെ അനുപാതം നിലവില്‍ 10 ല്‍ നിന്ന് 60 ശതമാനത്തില്‍ കൂടുതലാക്കുമെന്നും വക്താവ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക