Image

ഒഐസിസി ഒമാന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം ആഘോഷിച്ചു

Published on 31 December, 2019
ഒഐസിസി ഒമാന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം ആഘോഷിച്ചു

മസ്‌കറ്റ് : ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിററിയുടെ നേത്യുത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134)മത് വാര്‍ഷികം ആഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍ നിര്‍വഹിച്ചു.

മതേതര ഇന്ത്യയുടെ നിലനില്‍പ്പിനു കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ ആവശ്യകതയെ കുറിച്ച് എം.ജെ.സലിം മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. കേക്ക് മുറിച്ചു കൊണ്ട് സമാപനം കുറിച്ച ചടങ്ങില്‍ സെക്രട്ടറി ജിജോ കടന്തോട്ടു സ്വാഗതവും ട്രഷറര്‍ ഷിഹാബുദ്ദിന്‍ ഓടയം നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ഭാരവാഹികളായ തോമസ് ചെറിയാന്‍, അനീഷ് കടവില്‍, ബിന്ദു പാലക്കല്‍, പീയുഷ് ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക