Image

സാന്പത്തിക ക്രമക്കേട്: ഓസ്ട്രിയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചു വിളിച്ചു

Published on 01 January, 2020
സാന്പത്തിക ക്രമക്കേട്: ഓസ്ട്രിയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചു വിളിച്ചു

വിയന്ന: സാന്പത്തിക ക്രമക്കേടിന്റെ പേരില്‍ ഓസ്ട്രിയിലെ ഇന്ത്യന്‍ അംബാസഡര്‍ രേജ പാലിനെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു.

പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്ത ഇനത്തിലും സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്തിതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി.

1988 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ കയറിയ രേണു പാല്‍ അടുത്ത മാസം ഓസ്ട്രിയയിലെ ജോലി പൂര്‍ത്തിയാക്കാനിരിക്കെയാണ് ക്രമക്കേടു കണ്ടെത്തിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) ഉത്തരവിട്ടതും വിദേശകാര്യ മന്ത്രാലയം നടത്തിയതുമായ അന്വേഷണത്തില്‍, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ വസതിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രാലയത്തിന്റെ ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബറില്‍ വിയന്ന സന്ദര്‍ശിച്ച് അന്വേഷണം നടത്തിയിരുന്നു. സിവിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആദ്യ നോട്ടത്തില്‍തന്നെ സാന്പത്തിക ക്രമക്കേടുകള്‍, ഫണ്ട് ദുരുപയോഗം ചെയ്യല്‍, പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവ സ്ഥിരീകരിച്ചതായി പറയുന്നു.

ഡിസംബര്‍ 9 ന്തന്നെ മന്ത്രാലയം പാലിനെ അംബാസഡറുടെ ഭരണപരമായ അല്ലെങ്കില്‍ സാന്പത്തിക അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് ഈ മാസാവസാനം വിയന്നയില്‍ നിന്ന് പാല്‍ ഇന്ത്യയിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക