Image

ലോക കേരള സഭ രണ്ടാം സമ്മേളനത്തില്‍ കല കുവൈറ്റില്‍ നിന്നും 3 പ്രതിനിധികള്‍

Published on 02 January, 2020
ലോക കേരള സഭ രണ്ടാം സമ്മേളനത്തില്‍ കല കുവൈറ്റില്‍ നിന്നും 3 പ്രതിനിധികള്‍

കുവൈത്ത് സിറ്റി: തിരുവനന്തപുരത്ത് ജനുവരി 1, 2, 3 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിനെ പ്രതിനിധീകരിച്ച് വനിത അംഗം ഉള്‍പ്പെടെ 3 പുതിയ അംഗങ്ങള്‍ പങ്കെടുക്കും.
ഷെറിന്‍ ഷാജു, ആര്‍. നാഗനാഥന്‍, സജി തോമസ് മാത്യു എന്നിവരാണ് രണ്ടാമത് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍.

47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ലോക കേരള സഭയെ തുടര്‍ന്നു രൂപീകരിച്ച 7 സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച 10 ശിപാര്‍ശകളില്‍ 8 ശിപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്കിനെ കുറിച്ച് ലോക കേരള സഭ ചര്‍ച്ച ചെയ്യും.

കുവൈറ്റ് പ്രവാസ ലോകത്ത് കല കുവൈറ്റ് നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് പുതിയതായി 3 അംഗങ്ങളെ കൂടി ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക