Image

ബഹ്റൈന്‍ മേലാറ്റൂര്‍ പ്രവാസി സംഗമം വെള്ളിയാഴ്ച സല്‍മാബാദില്‍

Published on 03 January, 2020
ബഹ്റൈന്‍ മേലാറ്റൂര്‍ പ്രവാസി സംഗമം വെള്ളിയാഴ്ച സല്‍മാബാദില്‍

മനാമ: മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ബഹ്റൈനിലെത്തിയ പ്രവാസി മലയാളികളുടെ സംഗമം വെള്ളിയാഴ്ച രാത്രി പത്തിനു സല്‍മാബാദില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സല്‍മാബാദിലെ പുതിയ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് നടക്കുന്ന സംഗമത്തില്‍ മേലാറ്റൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ബഹ്റൈനിലെത്തിയ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്നും സംഗമത്തിനെത്തുന്നവര്‍ താഴെ നമ്പരുകളില്‍ സംഘാടകരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. ഫോണ്‍: +973 3983 5520, 3322 4783.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക