Image

സൗഹാര്‍ദ്രം കുവൈറ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഗ്രൂപ്പ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു

Published on 03 January, 2020
സൗഹാര്‍ദ്രം കുവൈറ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഗ്രൂപ്പ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു

കുവൈത്ത്: സൗഹാര്‍ദ്രം കുവൈറ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം 'നക്ഷത്ര പിറവി - 2020' എന്ന പേരില്‍ ഡിസംബര്‍ 27 ന് അബാസിയ പോപ്പിന്‍സ് ഹാളില്‍ ആഘോഷിച്ചു.

പ്രസിഡന്റ് ബിജുഭവന്‍സിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ലോക കേരള സഭാംഗം ബാബു ഫ്രാന്‍സിസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകരായ മുബാറക് കാമ്പ്രത് , സത്താര്‍ക്കുന്നില്‍ എന്നിവര്‍ പ്രവാസികളുടെ വിഷയങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തി. താള മേളങ്ങളുടെ അകമ്പടിയോടെ ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ക്രിസ്മസ് പപ്പയെ വേദിയിലേക്ക് എതിരേറ്റു. തുടര്‍ന്നു ഗ്രൂപ്പ് അംഗങ്ങള്‍ അവതരിപ്പിച്ച നാടകം, ഡാന്‍സ്, പാട്ട് മറ്റു വിവിധ കലാ പരിപാടികള്‍ തുടങ്ങിയവ പ്രശംസ പിടിച്ചുപറ്റി.

ന്യത്തതി ഡാന്‍സ് ഗ്രൂപ്പും സ്‌നേഹം ഡാന്‍സ് ഗ്രൂപ്പം ചേര്‍ന്ന് വിവിധയിനം നൃത്താവിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കുകയും സര്‍ഗം മ്യൂസിക് ബാന്‍ഡ് നേതൃത്വത്തില്‍ നടത്തിയ ഗാനമേളയും അരങ്ങേറി. 

ബിജുഭവന്‍സ് സ്വാഗതവും രേഷ്മ (അഡ്മിന്‍) രതീഷ് രവി, ജെസി, റെഫീക് മണര്‍കാട്, ജയന്‍.ജി.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രതീഷ്, ജെസി, അജിത്ത്, അനു കൃഷ്ണന്‍, ഷിജുകുടല്‍, ഹസീന, സജല്‍, ബീന, നിഷ, സിന്ധു, നസീര്‍, സുജ, ഷൈനി ആന്റണി, എ.കെ.ഹുസൈന്‍ എന്നിവര്‍ കലാ പരിപാടികള്‍ നിയന്ത്രിച്ചു. ഗ്രൂപ്പ് ട്രഷറും അഡ്മിനുമായ ജ്യോതിഗണേഷ് നന്ദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക